ETV Bharat / briefs

അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു - ജില്ലാ കലക്ടർക്ക്‌ റിപ്പോർട്ട് നൽകും

എല്ലാ ബൂത്തുകളിലെയും പരിശോധനകൾ പൂർത്തിയാക്കി അസി. റിട്ടർണിങ് ഓഫീസർമാർ ജില്ലാ കലക്ടർക്ക്‌ റിപ്പോർട്ട് സമരിപ്പിക്കും

വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു
author img

By

Published : May 5, 2019, 12:27 PM IST

Updated : May 5, 2019, 1:13 PM IST

കാസർകോഡ് ജില്ലയിലെ അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 43 അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കലക്ടറേറ്റിൽ നടക്കുന്ന പരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർ, വെബ് കാസ്റ്റിംഗ് നടത്തിയ ഉദ്യോഗസ്ഥൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കുന്നത്.

അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു

വ്യാപകമായ കള്ള വോട്ട് പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ദൃശ്യങ്ങൾ പരിശോധിച്ച് ബൂത്തുകളിൽ അസ്വാഭാവികമായി നടന്ന എല്ല കാര്യങ്ങളും കണ്ടെത്തും. നേരത്തെ ആരോപണം ഉയർന്ന ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ കള്ളവോട്ടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.

കാസർകോഡ് നിയമസഭ മണ്ഡലത്തിൽ 4, ഉദുമയിൽ 3, കാഞ്ഞങ്ങാട് 13, തൃക്കരിപ്പൂരിൽ 23 എന്നിവ അതീവ പ്രശ്ന ബാധിത ബൂത്തുകളാണെന്ന് കണ്ടെത്തിയാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ഈ 43 ബൂത്തുകളിലെയും പരിശോധനകൾ പൂർത്തിയാക്കി അസി. റിട്ടർണിങ് ഓഫീസർമാർ ജില്ലാ കലക്ടർക്ക്‌ റിപ്പോർട്ട് സമർപ്പിക്കും. വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ 90 ശതമാനത്തിൽ അധികം പോളിങ് നടന്ന ബൂത്തുകളിൽ അതിക്രമങ്ങൾ നടന്നു എന്നും ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തണമെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.

Intro:കാസറഗോഡ് ജില്ലയിലെ അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആണ് 43 ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നത്.

Body:തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ കാമറ ദൃശ്യങ്ങൾ പരിശോധിക്കുന്നത്. കലക്ടറേറ്റിൽ നടക്കുന്ന പരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർ, വെബ് കാസ്റ്റിംഗ് നടത്തിയ ഉദ്യോഗസ്ഥൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുക്കുന്നത്. വ്യാപകമായ കള്ള വോട്ടു പരാതി ഉയർന്നതിൻറെ അടിസ്ഥാനത്തിൽ ആണ് നടപടി. ദൃശ്യങ്ങൾ പരിശോധിക്കുക വഴി ബൂത്തുകളിൽ അസ്വാഭാവികമായി നടന്ന എല്ല കാര്യങ്ങളും കണ്ടെത്തും. നേരത്തെ ആരോപണം ഉയർന്ന ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൂടുതൽ കള്ളവോട്ടുകൾ കണ്ടെത്തിയിരുന്നു. കാസറഗോഡ് നിയമ സഭ മണ്ഡലത്തിൽ 4, ഉദുമയിൽ 3, കാഞ്ഞങ്ങാട് 13, തൃക്കരിപ്പൂരിൽ 23 ബൂത്തുകളിൽ ആണ് അതീവ പ്രശ്ന ബാധിതമെന്ന കണ്ടെത്തി വെബ് കാസ്റ്റിംഗ് ഏര്പെടുത്തിയിരുന്നത്. ഈ 43 ബൂത്തുകളിലെയും പരിശോധനകൾ പൂർത്തിയാക്കി അസി. റിട്ടർണിങ് ഓഫീസർമാർ ജില്ലാ കളക്ടർക്ക്‌ റിപ്പോർട്ട് സമരിപ്പിക്കും. നേരത്തെ വോട്ടെടുപ് കഴിഞ്ഞ ഉടൻ udf 90 ശതമാനത്തിൽ അധികം പോളിങ് നടന്ന ബൂത്തുകളിലും അതിക്രമങ്ങൾ നടന്നു എന്ന് ആരോപിക്കപ്പെടുന്ന ബൂത്തുകളിലും റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Conclusion:ഇ ടി വി ഭാരത് കാസറഗോഡ്
Last Updated : May 5, 2019, 1:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.