ETV Bharat / briefs

റിയാസ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

റിയാസ് അബൂബക്കറിനെതിരെ ഓഡിയോ ക്ലിപ്പും രണ്ട് ലക്ഷത്തിൽപരം പേജുകളുള്ള രേഖകളും എൻഐഎ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു

റിയാസ് അബൂബക്കറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
author img

By

Published : May 22, 2019, 12:51 PM IST

Updated : May 22, 2019, 3:40 PM IST

എറണാകുളം: ഐഎസ് കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗത്തിന്‍റെ വാദം കോടതി നേരത്തെ കേട്ടിരുന്നു. ജാമ്യാപേക്ഷയിൽ കോടതി 24 ന് വിധി പറയും.

റിയാസ് അബൂബക്കറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്ന ഓഡിയോ ക്ലിപ്പും രണ്ട് ലക്ഷത്തിൽപരം പേജുകളുള്ള രേഖകളും എൻഐഎ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. പ്രതിക്ക് ഐഎസ് സംഘടനയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് അന്വേഷണസംഘം കോടതിയിൽ കൈമാറിയിരിക്കുന്നത്.

അതേസമയം, റിയാസിന് ഐഎസ് സംഘടനയുമായി നേരിട്ട് ബന്ധമില്ലെന്നും, പ്രതിക്കെതിരെ കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും നിലനിൽക്കാത്തതാണെന്നും, റിക്രൂട്ട്മെന്‍റ് നടത്തി ആളുകളെ സിറിയ, ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൊണ്ടു പോയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.

പ്രതിക്ക് ഐഎസ് സംഘടനയുമായും, ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ ഒന്നു മുതൽ 16 വരെയുള്ള പ്രതികളുമായി നേരിട്ട് ബന്ധമുണ്ടെന്നും, അന്വേഷണത്തിന്‍റെ പ്രാരംഭഘട്ടമായതിനാൽ പ്രതിയുടെ ജാമ്യപേക്ഷ തള്ളണമെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം.

Intro:Body:

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കുട്ടിയെ ശസ്ത്രക്രിയ മാറി ചെയ്ത സംഭവത്തില്‍ എഐവൈഎഫ്, യുഡിവൈഎഫ് സംഘടനകളുടെ പ്രതിഷേധം.

Conclusion:
Last Updated : May 22, 2019, 3:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.