ETV Bharat / briefs

വർണപ്പെരുമയുടെ നിറസൗന്ദര്യമായി പാറമേക്കാവിന്‍റെ ചമയപ്രദർശനം - പാറമേക്കാവ്

തിരുവമ്പാടിയുടെ പ്രദർശനം ഇന്ന് മുതല്‍

chamayam
author img

By

Published : May 12, 2019, 7:47 AM IST

Updated : May 12, 2019, 8:20 AM IST

തൃശ്ശൂര്‍: ആയിരം വർണങ്ങൾ മിന്നിത്തിളങ്ങുന്ന പൂരച്ചമയക്കാഴ്ചകളുടെ വിസ്മയലോകം കൺതുറന്നു. പാറമേക്കാവ് ഒരുക്കിയ ചമയപ്രദര്‍ശനം വര്‍ണപ്പെരുമയുടെ നിറസൗന്ദര്യമായി മാറി. നെറ്റിപ്പട്ടവും വെഞ്ചാമരവും ആലവട്ടവുമെല്ലാം അണിനിരന്ന പ്രദര്‍ശനത്തില്‍ ഇത്തവണയും കുടകളാണ് മുമ്പന്മാര്‍. സിയോൺ, ലൈക്ര, ബനാറസ് തുടങ്ങിയ പുത്തൻ തുണിത്തരങ്ങളില്‍ നിര്‍മിച്ച കുടകള്‍ക്കൊപ്പം പരമ്പരാഗതമായി തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയില്‍ നിര്‍മിച്ചവയും ഇടം പിടിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനിയില്‍ സായന്തനത്തിലെ വർണ്ണ നീരാട്ടിന് മാത്രം പുറത്തെടുക്കാൻ ഒളിപ്പിച്ചുവെച്ച സസ്പെൻസ് കുടകളൊഴികെയുള്ളവയാണ് പ്രദർശനത്തിലുള്ളത്. പൂരനാളിൽ കൊമ്പൻമാർക്ക് അണിയാനുള്ള നെറ്റിപ്പട്ടവും കാൽത്തളയും മണിമാലയും സ്വർണ്ണക്കോലവും തിടമ്പുമെല്ലാം പൂരത്തിന് മുമ്പ് തന്നെ കാണാൻ ആയിരങ്ങളായിരുന്നു ഇന്നലെ പ്രദർശനനഗരിയിലേക്ക് എത്തിച്ചേര്‍ന്നത് . അഗ്രശാലയിൽ നടക്കുന്ന ചമയപ്രദർശനത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ദേവസ്വം ഭാരവാഹികളായ സതീഷ് മേനോൻ, ജി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടിയുടെ പ്രദർശനം ഇന്ന് രാവിലെ മുതല്‍ കൗസ്തുഭം ഹാളിൽ ആരംഭിച്ചു.

വർണപ്പെരുമയുടെ നിറസൗന്ദര്യമായി പാറമേക്കാവിന്‍റെ ചമയപ്രദർശനം

Intro:ആയിരം വർണങ്ങൾ മിന്നിത്തിളങ്ങുന്ന പൂരച്ചമയക്കാഴ്ചകളുടെ വിസ്മയലോകം കൺതുറന്നു.പാറമേക്കാവിെൻറ ചമയപ്രദർശനം വർണപ്പെരുമയുടെ നിറ സൗന്ദര്യമായി. 

Body:ആധുനിക നിറക്കൂട്ടുകൾ കുടകളിൽ ആകർഷകമായ ചായംപടർത്തി. കരിവീരന്മാർക്ക് അഴകേകുന്ന നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്നപ്പോൾ പതിനായിരങ്ങളുടെ ഹൃദയം നിറഞ്ഞു. സിയോൺ, ലൈക്ര, ബനാറസ് തുടങ്ങി പുത്തൻ തുണിത്തരങ്ങളാണ് കുടകളടക്കമുള്ളവക്കുള്ളത്. കുടകളിൽ വിരിഞ്ഞ കൗതുകങ്ങൾ, സ്വർണ്ണ അലുക്കുകളും സ്വർണ്ണ ചന്ദ്രക്കലകളും അടക്കം വ്യത്യസ്തമായ വർണരാജിയാണ് ഇതൾവിരിഞ്ഞത്.

Conclusion:പരമ്പരാഗത ശൈലിയിൽ തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയിൽ കരകൗതുകങ്ങൾ മയിൽ പീലിയഴകു വിടത്തിയ കുടകൾ... വിവിധ വരകളാൽ, തുന്നിച്ചേർത്ത ചിത്രങ്ങൾ അത്ഭുതങ്ങളാണ് ഓരോ കുടകളും. തേക്കിൻകാട്ടിലെ സായന്തനത്തിലെ വർണ്ണ നീരാട്ടിന് മാത്രം പുറത്തെടുക്കാൻ ഒളിപ്പിച്ചുവെച്ച സസ്പെൻസ് കുടകളൊഴികെയുള്ളവയാണ് പ്രദർശനത്തിലുള്ളത്. സ്വർണ്ണക്കോലവും, തിടമ്പും പൂരനാളിൽ കൊമ്പൻമാർക്ക് അണിയാനുള്ള നെറ്റിപ്പട്ടവും കാൽത്തളയും മണിമാലയുമടക്കമുള്ളവ പൂരത്തിന് മുമ്പ് കാണാൻ ആയിരങ്ങളാണ് പ്രദർശനം തുടങ്ങിയപ്പോൾ തന്നെ പ്രദർശനനഗരിയിലേക്ക് പ്രവഹിക്കുന്നത്. അഗ്രശാലയിൽ നടക്കുന്ന ചമയപ്രദർശനത്തിെൻറ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ദേവസ്വം ഭാരവാഹികളായ സതീഷ് മേനോൻ, ജി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടിയുടെ പ്രദർശനം ഞായറാഴ്ച കൗസ്തുഭം ഹാളിൽ രാവിലെ മുതൽ ആരംഭിച്ചു.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : May 12, 2019, 8:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.