ETV Bharat / briefs

Union Budget 2023 | ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണത്തിനായി രാജ്യത്ത് 3 കേന്ദ്രങ്ങൾ - budget 2023 income tax

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

നിർമല സീതാരാമൻ  കേന്ദ്ര ബജറ്റ് 2023  Budget 2023 Live  Union Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  union budget of india  Economic Survey new  new income tax regime  income tax slabs  budget 2023 income tax  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
author img

By

Published : Feb 1, 2023, 12:08 PM IST

Updated : Feb 1, 2023, 5:45 PM IST

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് മുൻഗണനയുമായി കേന്ദ്ര ബജറ്റ്. വൻനിക്ഷേപമാണ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും.

രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാധ്യതകൾ വർധിപ്പിക്കുന്നതിനായുള്ള 'മേക്ക് എഐ ഇൻ ഇന്ത്യ', 'മേക്ക് എഐ ഇന്ത്യ' എന്നീ പദ്ധതികൾ മുന്നിൽ കണ്ടാണ് മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), മെഷീൻ ലേണിങ് (ML), ഇന്‍റർനെറ്റ് ഓഫ് തിങ്സ് (IoT), ഡാറ്റ സയൻസ്, സൈബർ സുരക്ഷ, ക്ലൗഡ് അധിഷ്‌ഠിത സാങ്കേതികവിദ്യകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ അതിവേഗം വളരേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണ്.

ടെലികമ്മ്യൂണിക്കേഷൻസ്, സാമ്പത്തിക സേവനങ്ങൾ, ഹെൽത്ത് കെയർ, മാനുഫാക്‌ചറിങ്, ഇ-കൊമേഴ്‌സ് എന്നീ നിർണായക വ്യവസായങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ആവശ്യമാണ്. കാർഷിക മേഖലയിലെ മുന്നേറ്റത്തിന് ഐടി അധിഷ്‌ഠിത അടിസ്ഥാന വികസനം, കാർഷിക സ്‌റ്റാർട്ടപ്പ് ഫണ്ട് എന്നിവയും ബജറ്റിലെ സുപ്രധാന നടപടികളാണ്.

Last Updated : Feb 1, 2023, 5:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.