പുനലൂർ: പുനലൂർ ഫയർസ്റ്റേഷന് സമീപം കൊച്ചുവിള കടവിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു. പവ്വർഹൗസ് വാർഡിൽ തലയാളംകുളം രശ്മിയിൽ ശ്യാംകൃഷ്ണൻ (28) ശ്യാമിന്‍റെ സുഹൃത്തും അയൽവാസിയുമായ പ്രതീഷ് (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മറ്റ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കൊച്ചുവിള കടവിൽ കുളിക്കാനിറങ്ങിയതാണ് ഇരുവരും. ആദ്യം ആറ്റിലിറങ്ങിയ പ്രതീഷ് മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട് രക്ഷിക്കാനായി പിന്നാലെ ഇറങ്ങിയതാണ് ശ്യാം. ഒപ്പമുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ശ്യാമിനെ കരക്കെത്തിക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് പ്രതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശ്യാം പുനലൂരിൽ ഫോട്ടോഗ്രാഫറാണ്. പ്രതീഷ് ജിപ്സംബോർഡ് വർക്കറാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പുനലൂരിൽ രണ്ടു യുവാക്കൾ കല്ലടയാറ്റിൽ മുങ്ങിമരിച്ചു - died
ഞായറായ്ച വൈകിട്ട് മറ്റ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കൊച്ചുവിള കടവിൽ കുളിക്കാനിറങ്ങിയതാണ് ഇരുവരും
പുനലൂർ: പുനലൂർ ഫയർസ്റ്റേഷന് സമീപം കൊച്ചുവിള കടവിൽ കുളിക്കാനിറങ്ങിയ നാലു യുവാക്കളിൽ രണ്ടു പേർ മുങ്ങിമരിച്ചു. പവ്വർഹൗസ് വാർഡിൽ തലയാളംകുളം രശ്മിയിൽ ശ്യാംകൃഷ്ണൻ (28) ശ്യാമിന്‍റെ സുഹൃത്തും അയൽവാസിയുമായ പ്രതീഷ് (35) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മറ്റ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കൊച്ചുവിള കടവിൽ കുളിക്കാനിറങ്ങിയതാണ് ഇരുവരും. ആദ്യം ആറ്റിലിറങ്ങിയ പ്രതീഷ് മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട് രക്ഷിക്കാനായി പിന്നാലെ ഇറങ്ങിയതാണ് ശ്യാം. ഒപ്പമുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ശ്യാമിനെ കരക്കെത്തിക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് പ്രതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശ്യാം പുനലൂരിൽ ഫോട്ടോഗ്രാഫറാണ്. പ്രതീഷ് ജിപ്സംബോർഡ് വർക്കറാണ്. ഇരുവരുടെയും മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.bbc.com/news/world-europe-48411735
Conclusion: