തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിൽ നിന്നും സ്വർണമാല മോഷ്‌ടിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. സംഭവത്തെ കുറിച്ച് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും മെഡിക്കൽ കോളേജ് സിഐയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിനായി വരാന്തയിൽ കിടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനിയുടെ മൃതദേഹത്തിൽ നിന്നാണ് മാല മോഷ്‌ടിക്കപ്പെട്ടത്.