ചെന്നൈ: ഡിഎംകെ പ്രിന്‍സിപ്പൽ സെക്രട്ടറിയും ശ്രീപെരുംപത്തൂർ മണ്ഡലത്തിലെ എംപിയുമായ ടിആർ ബാലുവിനെ പാർട്ടിയുടെ പാർലമെന്ററി നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ പ്രസിഡന്‍റ് എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
പാർട്ടിയുടെ മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും അഞ്ച് തവണ എംപിയുമായിട്ടുള്ള ആളാണ് ടിആർ ബാലു. തൂത്തുക്കുടി എംപിയും ഡിഎംകെ വനിത വിഭാഗത്തിന്‍റെ സെക്രട്ടറിയായുമായ എം കനിമൊഴിയെ പാർട്ടിയുടെ പാർലമെന്റിലെ ഡെപ്യൂട്ടി നേതാവായും തെരഞ്ഞെടുത്തു. മുന്‍ ടെലികോം മന്ത്രി എ രാജ ലോക്സഭയില്‍ ഡിഎംകെയുടെ ചീഫ് വിപ്പ് ആകും.