ETV Bharat / briefs

അഫ്‌ഗാനിലെ നംഗർഹറില്‍ സ്‌ഫോടനം : ജില്ല ഗവർണർ ഉൾപ്പെടെ 3 പേർക്ക് പരിക്ക് - bomb blast

കാമ ജില്ല ഗവർണര്‍ ഷരീഫുല്ല ഫസ്‌ലിയ്ക്കും അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്ക്.

അഫ്‌ഗാനിസ്ഥാൻ Afghanistan Nangarhar blast Nangarhar blast നംഗർഹാർ സ്‌ഫോടനം നംഗർഹാർ സ്‌ഫോടനം district governor ജില്ലാ ഗവർണർ ബോംബ് സ്ഫോടനം ഐഇഡി ബോംബ് bomb explosion bomb blast IED bomb
Three, including district governor, injured in Afghanistan's Nangarhar blast
author img

By

Published : May 27, 2021, 3:23 PM IST

കാബൂൾ : അഫ്‌ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ വ്യാഴാഴ്‌ച രാവിലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ ജില്ല ഗവര്‍ണര്‍ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ഷരീഫുല്ല ഫസ്‌ലിയ്ക്കും അദ്ദേഹത്തിന്‍റെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുമാണ് ബെഹ്സൂദ് ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റത്. ഗവർണറുടെ വാഹനത്തിൽ ഘടിപ്പിച്ച മാഗ്നറ്റിക് ഐഇഡി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

Also Read: കാബൂളിലെ മുസ്ലീംപള്ളിയിലെ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും താലിബാൻ തീവ്രവാദ സംഘടനയുടെ ആക്രമണമാണിതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അടുത്ത കാലത്തായി പ്രദേശവാസികൾക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ നിരവധി ആക്രമണങ്ങൾ താലിബാൻ നടത്തി വരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.