കൊച്ചി: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം. പൊതുതാല്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുതെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കി. അപകടമുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണം. ജനങ്ങളെ നിശ്ചിത അകലെ മാറ്റി നിര്‍ത്തണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചു. ആനക്ക് പ്രകോപനമുണ്ടാകാതെ നോക്കണം. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആനയുടമ ഉത്തരവാദിത്തം ഏറ്റെടുക്കണം. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്നും നിയമോപദേശത്തില്‍ പറയുന്നു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കിയ കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതിക്ക് തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയത്.