ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഖജനാവിലെത്തുന്ന ഓരോ രൂപയുടെയും കണക്കറിയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സര്‍ക്കാരിനെത്തുന്ന ഒരു രൂപയില്‍ 58 പൈസ നേരിട്ടോ അല്ലാതെയോ ഉള്ള നികുതിയും, 34 പെസ കടവും മറ്റ് ബാധ്യതകളും, ആറ് പൈസ ടാക്‌സ് ഇതര റവന്യുവും, രണ്ട് പൈസ കടത്തിന്‍റെ കാപിറ്റല്‍ രസീതികളുമാണെന്ന് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ രേഖകളിലൂടെയാണ് മന്ത്രി വ്യക്തമാക്കിയത്. കൂടാതെ ചരക്ക് സേവന നികുതി (ജിഎസ്‌ടി) വരുമാനത്തിലെ ഓരോ രൂപയിലും 17 പൈസയും കോർപ്പറേഷൻ നികുതിയിലെ 15 പൈസയും ഇത്തരത്തിലാണ് എത്തുന്നതെന്നും മന്ത്രി അറിയിച്ചു.
വരുന്നത് മാത്രമല്ല, പോകുന്നതിലും കണക്കുണ്ട്: മാത്രമല്ല എക്‌സൈസ് ഡ്യൂട്ടിയിലെ ഓരോ രൂപയിലും ഏഴ് പൈസയും, കസ്‌റ്റംസ് ഡ്യൂട്ടിയില്‍ നാല് പൈസയും, ആദായ നികുതിയില്‍ 15 പൈസയും കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യേശിക്കുന്നതായും നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ചെലവുകള്‍ പരിണിക്കുമ്പോള്‍ ഒരു രൂപയ്‌ക്ക് 20 പൈസയാണ് ഏറ്റവും വലിയ നികുതിയെന്നും ഇതിനൊപ്പം സംസ്ഥാനങ്ങളുടെ നികുതിയുടെയും തീരുവയുടെയും വിഹിതം 18 പൈസയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
കേന്ദ്രത്തിലെത്തുമ്പോള്‍: ഇത് പ്രതിരോധത്തിലേക്കുള്ള വകയിരുത്തലിലെത്തുമ്പോള്‍ എട്ട് പൈസയാണെന്നും നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമായിരുന്നു. മാത്രമല്ല കേന്ദ്ര മേഖലയിലെ പദ്ധതികൾക്കുള്ള ചെലവ് ഓരോ രൂപയിലും 17 പൈസയായിരിക്കുമെന്നും അത് കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള വിഹിതമാകുമ്പോള്‍ ഒമ്പത് പൈസയാണെന്നും ബജറ്റ് പറയുന്നു.
'നികുതി' വന്ന വഴി: ഫിനാന്‍സ് കമ്മിഷനും മറ്റ് ഇടപാടുകള്‍ക്കുമുള്ള ചെലവിലേക്കെത്തുമ്പോള്‍ ഇത് ഒരു രൂപയില്‍ ഒമ്പത് പൈസയാണെന്നും സബ്‌സിഡി, പെന്‍ഷന്‍ എന്നിവയ്‌ക്കുള്ള ചെലവ് യഥാക്രമം ഒമ്പതും നാലും പൈസയാണെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റുള്ള ചെലവുകള്‍ക്കായി ഒരു രൂപയില്‍ എട്ട് പൈസയാണ് സര്‍ക്കാരിന്‍റെ കീശയിലെത്തുക.