ETV Bharat / briefs

പരിശീലകര്‍ക്കുള്ള വേതനം നിജപ്പെടുത്തിയ തീരുമാനം കേന്ദ്രം എടുത്തുകളഞ്ഞു - ഐഒസി വാര്‍ത്ത

ആകര്‍ഷകമായ വേതനം ലഭിക്കുന്ന സാഹചര്യത്തില്‍ കായിക താരങ്ങളെ പരിശീലിപ്പിക്കുന്നത് ഒരു ജോലിയായി കണ്ട് മുന്നോട്ട് വരാന്‍ നിരവധി മുന്‍ കായിക താരങ്ങള്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രിട്ടറി രാജീവ് മേത്ത

ioc news salary cap news ഐഒസി വാര്‍ത്ത വേതനം നിജപ്പെടുത്തല്‍ വാര്‍ത്ത
ഐഒഎ
author img

By

Published : Jul 4, 2020, 7:31 PM IST

ന്യൂഡല്‍ഹി: എലൈറ്റ് അത്‌ലറ്റുകളുടെ ഇന്ത്യന്‍ പരിശീലകര്‍ക്കുള്ള വേതനം രണ്ട് ലക്ഷമായി നിജപ്പെടുത്തിയ നടപടി എടുത്തു കളഞ്ഞ് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയത്തിന്‍റെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഉള്‍പ്പെടെ രംഗത്ത് വന്നു.

കേന്ദ്ര തീരുമാനം നിലവില്‍ വരുന്നതോടെ പരിശീലനം ഒരു ജോലിയായി കണ്ട് മുന്നോട്ട് വരാന്‍ നിരവധി മുന്‍ കായിക താരങ്ങള്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രിട്ടറി രാജീവ് മേത്ത പറഞ്ഞു. വിദേശ പരിശീലകര്‍ക്കൊപ്പം ഇന്ത്യന്‍ പരിശീലകരും വരും നാളുകളില്‍ ഇന്ത്യക്ക് വലിയ സംഭാവനകള്‍ ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

നിരവധി പ്രഗല്‍ഭരായ പരിശീലകര്‍ ഇന്ന് വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. ആകര്‍ഷകമായ വേതന വ്യവസ്ഥകള്‍ നിലവില്‍ വരുന്നതോടെ അവരെല്ലാം ഡെപ്യൂട്ടേഷനില്‍ പരിശീലകരാകാന്‍ സന്നദ്ധരാകും. കരാര്‍ പ്രകാരം നാല് വര്‍ഷം വരെ ഇത്തരത്തില്‍ പരിശീലകരായി തുടരാനാണ് ഇവര്‍ക്ക് അവസരം ഒരുങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.