മെല്‍ബണ്‍: ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ ഭാവി വാഗ്‌ദാനമെന്ന് വിശേഷിപ്പിക്കപെട്ട കാമറൂണ്‍ ഗ്രീന്‍, മോയിസ് ഹെൻട്രിക്കസ്, ഡാനിയേല്‍ സാം എന്നിവർ ഇടം നേടി. ഗ്രീന്‍ ആദ്യമായാണ് ഓസീസ് ദേശീയ ടീമിന്‍റെ ഭാഗമാകുന്നത്. മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് ശേഷം ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച യുവ താരമാണ് ഗ്രീനെന്ന് കഴിഞ്ഞ ദിവസം ഗ്രെഗ് ചാപ്പല്‍ അഭിപ്രായപ്പെട്ടിരുന്നു.
ബിഗ്ബ്ലാഷ് ലീഗില്‍ തിളക്കമാര്‍ന്ന പ്രകടനം പുറത്തെടുത്ത മോയ്‌സസ് ഹെൻട്രിക്കസും ടീമിന്‍റെ ഭാഗമായി. ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റ പശ്ചാത്തലത്തിലാണ് ഹെൻട്രിക്കസിന് അവസരം ലഭിച്ചത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഓസിസ് പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ കളിക്കുക. നിശ്ചിത ഓവര്‍ പരമ്പരകള്‍ നവംബര്‍ 27ന് ആരംഭിക്കും.
ഏകദിന, ടി-20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍), സിയന്‍ അബോട്ട്, ആഷ്‌ടണ്‍ അഗര്‍, അലക്‌സ് കാരി, പാറ്റ് കമ്മന്‍സ് (ഉപനായകന്‍), കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, മോയ്‌സസ് ഹെൻട്രിക്കസ്, മാര്‍നസ് ലബുഷെയിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാനിയേല്‍ സാം, കെയിന്‍ റിച്ചാര്‍ഡ്സണ്‍, സ്‌റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിയസ്, മാത്യു വെയ്‌ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.