കോയമ്പത്തൂര്‍: ഗവേഷണ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്ന കണ്ടുപിടുത്തവുമായി കോയമ്പത്തൂര്‍ സ്വദേശി സൗന്ദിരാജന്‍ കുമാരസ്വാമി. ശുദ്ധജലത്തില്‍ നിന്നും ഓക്സിജന്‍ ഉല്പാദിപ്പിക്കുന്ന എഞ്ചിനാണ് സൗന്ദിരാജന്‍ വികസിപ്പിച്ചെടുത്തത്. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദ എഞ്ചിന്‍ ഒരു തരത്തിലും മലിനീകരണം ഉണ്ടാക്കാത്ത ലോകത്തിലെ ആദ്യ എഞ്ചിനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ മാനേജിങ് ഡയറക്ടറായ സൗന്ദിരാജന്‍റെ പത്തു വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് എഞ്ചിന്‍ നിര്‍മിച്ചത്.
വിപണിയിലേക്ക് ഉല്പന്നം എത്തിക്കാന്‍ ജപ്പാന്‍റെ സഹായം തേടാനൊരുങ്ങുകയാണ് അദ്ദേഹം. ഇന്ത്യന്‍ വിപണിയില്‍ ഇറക്കണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ സഹായം അഭ്യര്‍ഥിച്ച് പല തവണ അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സഹായത്തിനായി ജപ്പാനെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.