ജനീവ: ടിബറ്റിൽ ചൈന നടത്തുന്ന അക്രമാസക്തമായ അടിച്ചമർത്തലിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിന്‍റർതർ മുതൽ ജനീവ വരെ 1000 കിലോമീറ്റർ ദൂരം സോളോ സൈക്കിൾ റാലി നടത്തി സ്വിസ്-ടിബറ്റൻ മധ്യവയസ്കൻ.
46കാരനായ സിറിങ് വാങ്‌ഡു മെയ് ഏഴിനാണ് തന്‍റെ സൈക്കിൾ റാലി ആരംഭിച്ചത്. മോശം കാലാവസ്ഥയിലും 1000 കിലോമീറ്ററോളം ദൂരം ജനീവയിലെ യുഎൻ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫിസിലേക്ക് അദ്ദേഹം റാലി നടത്തി. മെയ് 21ന് സെൻട്രൽ ടിബറ്റൻ ജനീവയിലെത്തിയ അദ്ദേഹത്തെ യുഎൻ ഓഫിസിനു മുന്നിൽ വച്ച് ടിബറ്റ് ബ്യൂറോ ജനീവ ജീവനക്കാരും ജനീവയിലെ ടിബറ്റൻ കമ്മ്യൂണിറ്റി പ്രസിഡന്‍റും മറ്റ് കമ്മ്യൂണിറ്റി പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
ടിബറ്റ് ബ്യൂറോ ജനീവയുമായി ഏകോപിപ്പിച്ച് ടിബറ്റൻ സംസ്കാരം, ജീവിതം, മതം എന്നിവയ്‌ക്കെതിരായ ചൈനയുടെ ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ചൈനയുടെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിനായി ആഹ്വാനം ചെയ്യാനും സിറിങ് വാങ്ഡു യുഎൻ മനുഷ്യാവകാശ കമ്മിഷണർ മിഷേൽ ബാച്ചലെറ്റിന് അപ്പീൽ കത്ത് സമർപ്പിച്ചു. 1950ലാണ് ചൈനീസ് സർക്കാർ ടിബറ്റ് അധിനിവേശം ആരംഭിച്ചത്. അന്നുമുതൽ ഈ പ്രദേശത്തെ ചൈനീസ് നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു വരികയാണ്.
Also Read: ജപ്പാൻ സൈനിക താവളങ്ങൾക്ക് സമീപം ചൈന ഭൂമി ഇടപാട് നടത്തുന്നായി റിപ്പോർട്ട്