കൊല്ലം : പത്തനാപുരത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് പാടം ആഷിക്ക് മൻസിലിൽ സുലൈമാൻ - ഷീനാ ദമ്പതികളുടെ മകൻ ആഷിക്ക് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് പൊലീസിനെ കണ്ട് ഭയന്നോടവേ വന്യമൃഗ ശല്യം തടയാൻ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ കുടുങ്ങുകയായിരുന്നു.
സ്ഥലത്ത് ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്‍റെ ഭാഗമായി സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ഇവിടെ പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. ഇതിനിടെ പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ഥികളില്‍ ഒരാളാണ് മരണപ്പെട്ടത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി ജോമോന്‍ ചികിത്സയിലാണ്.