ETV Bharat / briefs

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം - ടോമിനി ഉൾക്കടൽ

വടക്കൻ സുലവേസി പ്രവിശ്യയിലെ ബോലാങ് മോങ്കോണ്ടോയാണ് ഭൂചനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു

Strong earthquake shakes eastern Indonesia; no casualties ഇന്തോനേഷ്യ ടോമിനി ഉൾക്കടൽ ഭൂചലനം
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം
author img

By

Published : Jun 23, 2020, 5:58 PM IST

ജക്കാർത്ത : ഇന്തോനേഷ്യയുടെ കിഴക്ക് ഭാഗത്ത് ടോമിനി ഉൾക്കടലിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. ഭൂചലനത്തിന്‍റെ തീവ്രത റിക്ടർ സ്കെയിലില്‍ 5.9 രേഖപ്പെടുത്തി. ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.വടക്കൻ സുലവേസി പ്രവിശ്യയിലെ ബോലാങ് മോങ്കോണ്ടോയാണ് ഭൂചനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു

ഗൊറന്‍റലോയ്ക്ക് തെക്കുകിഴക്കായി 97 കിലോമീറ്റർ വടക്കൻ സുലവേസി, സൗത്ത് സുലവേസി, സെൻട്രൽ സുലവേസി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം 15 സെക്കൻഡ് നേരം നീണ്ടുനിന്നു. ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയതായി സൗത്ത് ബോലാംഗ് മംഗോണ്ടോ ദുരന്ത നിവാരണ ഏജൻസി ഉദ്യോഗസ്ഥൻ മഹുദിൻ ബിനോൾ പറഞ്ഞു. 260 ദശലക്ഷം ജനങ്ങളുള്ള വിശാലമായ ദ്വീപസമൂഹമായ ഇന്തോനേഷ്യയെ ഭൂചലനങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും പതിവായി ബാധിക്കാറുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.