ETV Bharat / briefs

12 പുതിയ സര്‍വ്വീസുകളുമായി സ്പൈസ് ജെറ്റ് - വിമാന സര്‍വ്വീസ്

ബോയിംഗ് 737 എന്‍ജി വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്

സ്പൈസ് ജെറ്റ്
author img

By

Published : May 4, 2019, 3:03 PM IST

മെയ് 11 മുതല്‍ പുതിയ 12 സര്‍വ്വീസുകള്‍ കൂടി ആരംഭിക്കുമെന്ന് പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പ് ആയ സ്പൈസ് ജെറ്റ്. ഇതില്‍ ആറ് സര്‍വ്വീസുകളും ഡല്‍ഹി - മുംബൈ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും എന്നാണ് കമ്പനി പുറത്ത് വിടുന്ന വിവരം. ബോയിംഗ് 737 എന്‍ജി വിമാനങ്ങളാണ് സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുന്നത്.

ഡല്‍ഹി - വിശാഖപട്ടണം, ഡല്‍ഹി - കൊച്ചി, മുംബൈ - ബംഗളൂരു, മുംബൈ - ഗൊരഖ്പൂര്‍, മുംബൈ- ചെന്നൈ, ഡല്‍ഹി - ശ്രീനഗര്‍ എന്നീ എയര്‍ റൂട്ടുകളിലാണ് മറ്റ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഏപ്രിലില്‍ പുതിയതായി 77 സര്‍വ്വീസുകള്‍ സ്പൈസ് ജെറ്റ് ആരംഭിച്ചിരുന്നു. ഇതില്‍ 16 സര്‍വ്വീസുകളും മുംബൈ - ഡല്‍ഹി നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു. ഇതിന് പുറമെ ഹോങ് കോങ്, ജെദ്ദ, ദുബായ്, കോളംബോ, ധാക്ക, റിയാദ്, കാഠ്മണ്ഠു എന്നിവിടങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു.

Intro:Body:

12 പുതിയ സര്‍വ്വീസുകളുമായി സ്പൈസ് ജെറ്റ്

മെയ് 11 മുതല്‍ പുതിയ 12 സര്‍വ്വീസുകള്‍ കൂടി ആരംഭിക്കുമെന്ന് പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പ് ആയ സ്പൈസ് ജെറ്റ്. ഇതില്‍ ആറ് സര്‍വ്വീസുകളും ഡല്‍ഹി - മുംബൈ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും എന്നാണ് കമ്പനി പുറത്ത് വിടുന്ന വിവരം. ബോയിംഗ് 737 എന്‍ജി വിമാനങ്ങളാണ് സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. 

ഡല്‍ഹി - വിശാഖപട്ടണം, ഡല്‍ഹി - കൊച്ചി, മുംബൈ - ബംഗളൂരു, മുംബൈ - ഗൊരഖ്പൂര്‍, മുംബൈ- ചെന്നൈ, ഡല്‍ഹി - ശ്രീനഗര്‍ എന്നീ എയര്‍ റൂട്ടുകളിലാണ് മറ്റ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഏപ്രിലില്‍ പുതിയതായി 77 സര്‍വ്വീസുകള്‍ സ്പൈസ് ജെറ്റ് ആരംഭിച്ചിരുന്നു. ഇതില്‍ 16 സര്‍വ്വീസുകളും മുംബൈ - ഡല്‍ഹി നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു. ഇതിന് പുറമെ ഹോങ് കോങ്, ജെദ്ദ, ദുബായ്, കോളംബോ, ധാക്ക, റിയാദ്, കാഠ്മണ്ഠു എന്നിവിടങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിച്ചിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.