ETV Bharat / briefs

വെടിയേറ്റ് മരിച്ച പാർട്ടി പ്രവർത്തകന്‍റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി

2014ലെ തെരഞ്ഞെടുപ്പ്‌ മുതല്‍ സ്‌മൃതിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ വെടിയേറ്റ് മരിച്ച സുരേന്ദ്ര സിങ്.

smrithi
author img

By

Published : May 26, 2019, 7:06 PM IST

ലക്നൗ: അമേഠിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വെടിയേറ്റ് മരിച്ച പാർട്ടി പ്രവർത്തകന്‍റെ ശവമഞ്ചം തോളിലേറ്റി ബിജെപി നേതാവ് സ്മൃതി ഇറാനി. അമേഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് നേതൃത്വം നൽകിയ സുരേന്ദ്ര സിങിന്‍റെ ശവമഞ്ചമാണ് സ്മൃതി ഇറാനി തോളിലേറ്റിയത്. 2014ലെ തെരഞ്ഞെടുപ്പ്‌ മുതല്‍ സ്‌മൃതിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ വെടിയേറ്റ് മരിച്ച സുരേന്ദ്ര സിങ്.

വെടിയേറ്റ് മരിച്ച പാർട്ടി പ്രവർത്തകന്‍റെ ശവമഞ്ചം തോളിലേറ്റി സ്മൃതി ഇറാനി

ശനിയാഴ്ച്ച രാത്രിയാണ് അമേഠിയിലെ ബറൗലിയയിലെ മുൻഗ്രാമ മുഖ്യൻ കൂടിയായ സുരേന്ദ്രൻ സിംങ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ ആക്രമികൾ ഇയാള്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ ലക്‌നൗവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ കൊലപാതകത്തിന്‌ പിന്നില്‍ കോണ്‍ഗ്രസ്‌ ആണെന്ന്‌ സുരേന്ദ്രസിംഗിന്‍റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Intro:Body:

https://www.ndtv.com/india-news/amethi-bjp-worker-surendra-singh-who-campaigned-for-smriti-irani-shot-dead-2043097?pfrom=home-livetv

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.