ETV Bharat / briefs

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി അടച്ചു പൂട്ടുമെന്ന് ബ്രോഡ്കാസ്റ്റിങ് നിരീക്ഷണ സമിതി - ബ്രോഡ്കാസ്റ്റിങ് നിരീക്ഷണ സമിതി

നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ അര്‍ണബ് ഗോസാമി മാപ്പു പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി.

arnab
author img

By

Published : May 10, 2019, 9:37 PM IST

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ അടച്ചു പൂട്ടുമെന്ന് സംപ്രേക്ഷണ നിരീക്ഷണ സമിതിയായ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് അസോസിയേഷന്‍ (എന്‍ ബി എസ് എ) മുന്നറിയിപ്പ് നല്‍കി. നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ അര്‍ണബ് ഗോസാമി മാപ്പു പറയാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ വര്‍ഷം ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചു കൊണ്ട് അര്‍ണബ് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത പരാതിക്കാരന്റെ മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും, ഉപദ്രവാകരിയെന്നും, മറ്റും വിശേഷിപ്പിച്ചതാണ് പരാതിക്ക് കാരണമായത്. എന്നാല്‍ തങ്ങളുടെ റിപ്പോര്‍ട്ടറെ റാലിയില്‍ പങ്കെടുത്തവര്‍ ഉപദ്രവിച്ചു എന്നായിരുന്നു ഇതിന് റിപ്പബ്ലിക്ക് ടിവി നല്‍കിയ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.