ETV Bharat / briefs

സ്‌കൂൾ വിപണി പിടിച്ചടക്കാന്‍ കുന്നംകുളം നോട്ട്ബുക്കുകൾ - notebooks

ബ്രാന്‍റഡ് കമ്പനികള്‍ 45 രൂപക്ക് മുകളില്‍ വില ഈടാക്കുമ്പോള്‍, കുന്നംകുളത്തെ നോട്ട്ബുക്കുകള്‍ വെറും 25 രൂപക്കാണ് വിപണിയില്‍ എത്തുന്നത്.

notebooks
author img

By

Published : May 25, 2019, 6:19 PM IST

Updated : May 25, 2019, 9:06 PM IST

തൃശ്ശൂർ: സ്കൂള്‍ വിപണി സജീവമാകുന്നതിന് മുന്നോടിയായി കുന്നംകുളത്തെ നോട്ട്ബുക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞു. പ്രതിവര്‍ഷം 250കോടി നോട്ടുബുക്കുകള്‍ വിറ്റ‍ഴിയുന്ന സംസ്ഥാനത്ത് അന്‍പത് ശതമാനം ബുക്കുകളും എത്തുന്നത് ഇവിടെ നിന്നാണ്. ബ്രാന്‍റഡ് കമ്പനികളോട് മത്സരിച്ച് വീണ്ടും വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കുന്നംകുളത്തെ നോട്ട് ബുക്ക് നിര്‍മ്മാതാക്കള്‍.

സ്‌കൂൾ വിപണി പിടിച്ചടക്കാന്‍ കുന്നംകുളം നോട്ട്ബുക്കുകൾ

ഒരുകാലത്ത് സംസ്ഥാനത്തേക്ക് വേണ്ട തൊണ്ണൂറ് ശതമാനം നോട്ട് ബുക്കുകളും നിര്‍മ്മിച്ചിരുന്നത് കുന്നംകുളത്ത് നിന്നാണ്. എന്നാല്‍ കുത്തക കമ്പനികള്‍ ബ്രാന്‍റഡ് ഉത്പന്നങ്ങളുമായി എത്തിയതോടെ 250ല്‍ കൂടുതൽ നിര്‍മാണ യൂണിറ്റുകള്‍ ഉണ്ടായിരുന്നിടത്ത് 60 യൂണിറ്റുകള്‍ മാത്രമായി കുറഞ്ഞു.

സ്കൂള്‍ വിപണി സജീവമാകുന്നതോടെ വിലകുറച്ച് നല്‍കിയും ബ്രാന്‍റഡ് ബുക്കുകള്‍ക്ക് ബദല്‍ ഒരുക്കിയും വിപണിയില്‍ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കങ്ങളിലാണ് കുന്നംകുളത്തെ നോട്ട്ബുക്ക് നിർമാതാക്കള്‍. പുതുമയുള്ള പുറംചട്ട തയ്യാറാക്കിയും, ബൈന്‍ഡ് ചെയ്തും, താളുകള്‍ തുന്നിക്കെട്ടിയും വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ഇവർ.

പണ്ട് വര്‍ഷം മു‍ഴുവന്‍ നിര്‍മ്മാണ ശാലകള്‍ സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ യന്ത്രസംവിധാനങ്ങള്‍ എത്തിയതോടെ കൊല്ലത്തില്‍ രണ്ട് മാസം മാത്രമാണ് പ്രവര്‍ത്തനം. തൊ‍ഴിലാളികളെ കിട്ടാതായതോടെ ഇതര സംസ്ഥാന തൊ‍ഴിലാളികളാണ് ജോലിക്കാരില്‍ ഏറെയും. നോട്ട്ബുക്കുകള്‍ ബ്രാന്‍റഡ് കമ്പനികള്‍ 45 രൂപക്ക് മുകളില്‍ വില ഈടാക്കുമ്പോള്‍, കുന്നംകുളത്തെ നോട്ട്ബുക്കുകള്‍ വെറും 25 രൂപക്കാണ് വിപണിയില്‍ എത്തുന്നത്.

Intro:സ്കൂള്‍ വിപണി സജീവമാകുന്നതിന് മുന്നോടിയായി കുന്നംകുളത്തെ നോട്ട് ബുക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു. പ്രതിവര്‍ഷം ഇരുന്നൂറ്റിയന്‍പത് കോടി നോട്ടുബുക്കുകള്‍ വിറ്റ‍ഴിയുന്ന സംസ്ഥാനത്ത് അന്‍പത് ശതമാനം ബുക്കുകളും എത്തുന്നത് ഇ‍വിടെ നിന്നാണ്. ബ്രാന്‍ഡഡ് കമ്പനികളോട് മത്സരിച്ച് വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കുന്നംകുളത്തെ നോട്ട് ബുക്ക് നിര്‍മ്മാതാക്കള്‍

Body:ഒരുകാലത്ത് സംസ്ഥാനത്തേക്ക് വേണ്ട തൊണ്ണൂറ് ശതമാനം നോട്ട് ബുക്കുകളും നിര്‍മ്മിച്ചിരുന്ന കുന്നംകുളത്തുകാര്‍ക്ക് ഇതൊരു കുടില്‍ വ്യവസായമായിരുന്നു. എന്നാല്‍ കുത്തക കമ്പനികള്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുമായി എത്തിയതോടെ ഇരുന്നൂറ്റിയന്‍പതിലധികം നിര്‍മാണ യൂണിറ്റുകള്‍ ഉണ്ടായിരുന്നിടത്ത് അറുപത് യൂണിറ്റുകള്‍ മാത്രമായി. മറ്റൊരു അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നതോടെ, വിലകുറച്ച് നല്‍കിയും ബ്രാന്‍ഡഡ് ബുക്കുകള്‍ക്ക് ബദല്‍ ഒരുക്കിയും വിപണിയില്‍ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കങ്ങള്‍ കുന്നംകുളത്ത് തകൃതിയാണ്

ബൈറ്റ് ബിനോയ്

Conclusion:പുറംചട്ട തയ്യാറാക്കിയും, ബൈന്‍ഡ് ചെയ്തും, താളുകള്‍ തുന്നിക്കെട്ടിയും ബുക്ക് നിര്‍മ്മിച്ചിരുന്ന പ‍ഴയ കാലത്ത് വര്‍ഷം മു‍ഴുവന്‍ നിര്‍മാണ ശാലകള്‍ സജീവമായിരുന്നു. യന്ത്ര സംവിധാനങ്ങള്‍ എത്തിയതോടെ കൊല്ലത്തില്‍ രണ്ട് മാസം മാത്രമായി പ്രവര്‍ത്തനം. തൊ‍ഴിലാളികളെ കിട്ടാതായതോടെ ഇതര സംസ്ഥാന തൊ‍ഴിലാളികളാണ് ജോലിക്കാരില്‍ ഏറെയും. ബ്രാന്‍ഡഡ് കമ്പനികള്‍ നാല്‍പ്പത്തിയഞ്ച് രൂപയ്ക്ക് മുകളില്‍ ഈടാക്കുമ്പോള്‍, കുന്നംകുളത്തെ നിര്‍മാതാക്കള്‍ ഇരുപത്തിയഞ്ച് രൂപയ്ക്കാണ് നോട്ട് ബുക്കുകള്‍ വിപണിയില്‍ എത്തിക്കുക.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : May 25, 2019, 9:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.