ETV Bharat / briefs

എക്സിറ്റ് പോള്‍ ഫലം: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണം.

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
author img

By

Published : May 20, 2019, 11:15 AM IST

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. 38,701.18 ല്‍ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്‍റ് ലാഭത്തോടെ 38,850.07 പോയിന്‍റില്‍ വ്യാപാരം തുടരുകയാണ്. വില്‍പ്പന ആരംഭിച്ചപ്പോള്‍ 38,909.79 വരെ ഉയര്‍ന്ന സെന്‍സെക്സ് 38,570.04 വരെ കുറയുകയും ചെയ്തു. അതേസമയം നാഷണല്‍ സ്റ്റോക്ക് എക്സചേഞ്ചിന്‍റെ സൂചികയായ നിഫ്റ്റി 276.05 പോയിന്‍റ് ലാഭത്തില്‍ 11,686.35ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബിഎസ്ഇയിലെ 953 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 100 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വാഹനം, ഊര്‍ജം, ബാങ്കിങ് മേഖലകളിലെ ഓഹരികളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയാണ് സെന്‍സെക്സില്‍ ലാഭം നേടിയ സ്റ്റോക്കുകള്‍. ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവക്ക് നഷ്ടം നേരിട്ടു. അതേസമയം എസ്ബിഐ, മാരുതി, ഐസിഐസിഐ തുടങ്ങിയവക്ക് നിഫ്റ്റിയില്‍ ലാഭം നേടാനായി.

എന്‍ഡിഎ കേവല ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണം.

Intro:Body:

https://economictimes.indiatimes.com/sensex-nifty-live-today-2019-05-20/liveblog/69405947.cms

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.