ETV Bharat / briefs

തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് അരവിന്ദ് കെജ്രിവാള്‍ - aap

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കെജ്രിവാള്‍ ഒമ്പത് തവണയാണ് ആക്രമിക്കപ്പെട്ടത്.

aravind
author img

By

Published : May 5, 2019, 5:12 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം റോഡ്ഷോക്കിടെ തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒമ്പത് തവണയാണ് ആക്രമിക്കപ്പെട്ടത്. ഇനി മിണ്ടാതിരിക്കാനാകില്ലെന്നും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഏകാധിപത്യത്തിനുമെതിരെ ശബ്ദമുയര്‍ത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു.

മുഖ്യമന്ത്രി ആയതിന് ശേഷം മാത്രം താന്‍ അഞ്ച് തവണ ആക്രമിക്കപ്പെട്ടു. മറ്റൊരു മുഖ്യമന്ത്രിയും ഇത്രയധികം ആക്രമിക്കപ്പെട്ടെന്ന് തോന്നുന്നില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. മറ്റെല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനാണ് സുരക്ഷാ ചുമതലയെന്നും എന്നാൽ ഡൽഹിയിൽ തന്‍റെ സുരക്ഷയുടെ ഉത്തരവാദിത്തം ബിജെപിക്കാണെന്നും കെജ്രിവാള്‍ പറഞ്ഞു. എഎപിയെയും പാര്‍ട്ടി നേതാക്കളെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.

Intro:Body:

https://www.ndtv.com/delhi-news/lok-sabha-elections-2019-security-lapse-strategic-arvind-kejriwal-says-attempts-made-to-end-aap-2033165?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.