ETV Bharat / briefs

ആലപ്പുഴയില്‍ ശക്തമായ കടൽക്ഷോഭം : നിരവധി വീടുകള്‍ക്ക് നാശനഷ്ടം - alappuzha

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തിൽ അഞ്ച് മീറ്ററോളം തീരം കടലെടുത്തു.

ആലപ്പുഴയില്‍ വന്‍ കടൽക്ഷോഭം
author img

By

Published : Jun 12, 2019, 2:44 AM IST

Updated : Jun 12, 2019, 4:01 AM IST

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തിൽ അഞ്ച് മീറ്ററോളം തീരം കടലെടുത്തു. അമ്പലപ്പുഴ താലൂക്കിൽ നീർക്കുന്നം, കരൂർ, പുറക്കാട്, പുന്നപ്ര ഭാഗങ്ങളിലും കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലുമാണ് കടൽ കൂടുതൽ പ്രക്ഷുബ്ധമായിട്ടുള്ളത്. ചേർത്തല, തൈക്കൽ, മാരാരിക്കുളം തുടങ്ങിയ കടപ്പുറങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

ആലപ്പുഴയില്‍ ശക്തമായ കടൽക്ഷോഭം : നിരവധി വീടുകള്‍ക്ക് നാശനഷ്ടം

വെള്ളം കയറിയതിനെ തുടർന്ന് പ്രദേശത്തെ നൂറിലധികം വീടുകളാണ് വാസയോഗ്യമല്ലാതായത്. മേഖലയിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് മുൻ എംപി കെസി വേണുഗോപാലും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികള്‍ ഉറപ്പു നൽകിയിരുന്നെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് നിർമാണം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. തീരദേശ മേഖലയോട് തികഞ്ഞ അവഗണനയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലർത്തുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്ന് ആരോപിച്ച് അമ്പലപ്പുഴയിൽ രോഷാകുലരായ തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു.

Intro:ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. നൂറിലധികം വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി തിര കരയിലേക്ക് കയറി നിരവധി വീടുകളും മത്സ്യബന്ധനോപകരണങ്ങൾ തകർന്നു. വൻതോതിൽ ഭൂമി കടലെടുത്ത പോകുമ്പോഴും ശാശ്വത കടലിൽഭിത്തി നിർമ്മാണത്തിന് നടപടി സ്വീകരിക്കാത്ത സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Body:കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണത്തിൽ അഞ്ച് മീറ്ററോളം തീരം കടലെടുത്തു. അമ്പലപ്പുഴ താലൂക്കിൽ നീർക്കുന്നം, കരൂർ, പുറക്കാട്, പുന്നപ്ര ഭാഗങ്ങളിലും കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലാണ് കടൽ കൂടുതൽ പ്രക്ഷുബ്ധമായിട്ടുള്ളത്. ചേർത്തല, തൈക്കൽ, മാരാരിക്കുളം തുടങ്ങിയ കടപ്പുറങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

വെള്ളം കയറിയതിനെ തുടർന്ന് നൂറിലധികം വീടുകൾ വാസയോഗ്യമല്ലാതായി. വൃദ്ധരും കുട്ടികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ ബന്ധുവീടുകളിലേക്ക് മാറി. നേരത്തെ ഈ മേഖലയിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് മുൻ എംപി കെസി വേണുഗോപാലും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഉറപ്പു നൽകിയിരുന്നെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് നിർമാണം ആരംഭിച്ചത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. തീരദേശ മേഖലയുടെ തികഞ്ഞ അവഗണനയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലർത്തുന്നത് എന്ന് തീരദേശവാസികൾ ആരോപിച്ചു.

Conclusion:ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകി എന്ന് ആരോപിച്ച് അമ്പലപ്പുഴയിൽ രോഷാകുലരായ തീരദേശവാസികൾ ദേശീയപാത ഉപരോധിക്കുന്ന സ്ഥിതി ഉണ്ടായി. ഭൂമിയും വീടും നൽകി മാറ്റി പാർപ്പിക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂരിഭാഗം പ്രദേശവാസികളും ദുരിതംപേറി തീരത്ത് തന്നെ കഴിയുകയാണ്.

Last Updated : Jun 12, 2019, 4:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.