തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാറനല്ലൂരില്‍ ഒരാഴ്ചയോളമായി വ്യാപക മോഷണം. അഞ്ചോളം സ്ഥാപനങ്ങളില്‍ നിന്നായി ലാപ് ടോപും സുരക്ഷാ ക്യാമറകളും വസ്ത്രങ്ങളുമടക്കം ലക്ഷക്കണക്കിന് രൂപ മോഷണം പോയി. ജി എസ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ക്യാമറ നശിപ്പിക്കുകയും മേശയില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയും ചെയ്തു. സുരക്ഷാ ക്യാമറയുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡി വി ആര്‍ ഉള്‍പ്പെടെയുള്ളവ മോഷ്ടാക്കള്‍ കൊണ്ടു പോയി.
സമീപത്തെ പെട്ടി കട, ഇലങ്കം സ്റ്റോഴ്‌സ്, സംഘമൈത്രി ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ആൻഡ് കമ്പനി എന്നിവിടങ്ങളിലും മോഷണം നടന്നിട്ടുണ്ട്. മാറനല്ലൂരിലെ സമീപപ്രദേശങ്ങളായ മണ്ണടികോണം, കൂവളശ്ശേരി, നീർമൺകുഴി എന്നിവിടങ്ങളിലെ പത്തോളം കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നിരുന്നു. തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ വ്യാപാരികള്‍ ആശങ്ക അറിയിച്ചു.