ETV Bharat / briefs

വഴിവിളക്കുകളില്ലാതെ അമ്പൂരി ആദിവാസി ഊരുകൾ - നെയ്യാറ്റിൻകര

പുരവിമല കടത്തിലുള്ള ഏക സ്ട്രീറ്റ്‌ലൈറ്റ് ഒഴിച്ചാൽ പ്രദേശത്തെ സെറ്റിൽമെന്‍റുകളില്‍ ഒന്നും തന്നെ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുരവിമല ഏക സ്ട്രീറ്റ്‌ലൈറ്റ്
author img

By

Published : Apr 7, 2019, 11:48 AM IST

Updated : Apr 7, 2019, 2:05 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകര അമ്പൂരി ആദിവാസി ഊരുകളിൽ തെരുവ് വിളക്കുകൾ കത്താതായിട്ട് വർഷങ്ങളായി. പുരവിമല, തെമ്മല, കണ്ണുമാമൂട്, കൊമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുവിളക്കുകളുടെ അഭാവം കാരണം ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. ഭൂരിഭാഗം വീടുകളും വൈദ്യുതീകരിച്ചിട്ടുണ്ടെങ്കിലും തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെയുള്ള ജനങ്ങള്‍ക്ക്.

വഴിവിളക്കുകളില്ലാതെ അമ്പൂരി ആദിവാസി ഊരുകൾ

കാട്ടുമൃഗങ്ങളുടെ ശല്യം പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നു. കാട്ടുവള്ളികൾ ശേഖരിച്ചശേഷം സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തെമ്മല സ്വദേശി സുന്ദരൻ കാണിയെന്ന യുവാവിനെ കാട്ടുപോത്ത് കുത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പുരവിമല കടത്തിലുള്ള ഏക സ്ട്രീറ്റ്‌ലൈറ്റ് ഒഴിച്ചാൽ പ്രദേശത്തെ സെറ്റിൽമെന്‍റുകളില്‍ ഒന്നും തന്നെ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആദിവാസി ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബജറ്റുകളിൽ കോടിക്കണക്കിന് രൂപ വകയിരുത്തുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ അധികൃതർ തുടരുന്ന അനാസ്ഥയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

നെയ്യാറ്റിൻകര അമ്പൂരി ആദിവാസി ഊരുകളിൽ
തെരുവു വിളക്കുകൾ കത്താതായിട്ട് വർഷങ്ങൾ പിന്നിടുന്നു. പുരവിമല, തെമ്മല, കണ്ണുമാമൂട്, കൊമ്പ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുവിളക്കുകളുടെ അഭാവം കാരണം ജനങ്ങൾ ദുരിതമനുഭവിക്കുന്നത്. ഏറെക്കുറെ പൂർണമായി വീടുകൾ വൈദ്യുതീകരിച്ചിട്ടുണ്ടെങ്കിലുംതെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇവിടത്തെ ജനങ്ങൾക്ക്. കാട്ടുമൃഗങ്ങളുടെ ശല്യം പ്രശ്നത്തെകൂടുതൽ സങ്കീർണമാക്കുന്നു. കുറച്ചുനാളുകൾക്കു മുമ്പ് കാട്ടുവള്ളികൾ ശേഖരിച്ചശേഷം സന്ധ്യക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നതെമ്മല സ്വദേശിയായ സുന്ദരൻ കാണിയെന്ന യുവാവിനെ കാട്ടുപോത്ത് കുത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പുരവിമല കടത്തിലുള്ള ഏക സ്ട്രീറ്റ്‌ലൈറ്റ് ഒഴിച്ചാൽ പ്രദേശത്തെ സെറ്റിൽമെൻറ് കളിൽ ഒന്നുംതന്നെ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ലെന്നാണ്  നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. രാത്രി ഉണ്ടാകുന്ന ഒരു അത്യാഹിതങ്ങൾ ക്കും കാട്ടിലൂടെ കാൽനടയായി മാത്രമേ ജനങ്ങൾക്ക്  കടത്തിൽ എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഈ വഴികളിലെ വെളിച്ചത്തിന് അഭാവം ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആദിവാസി ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രതിവർഷ ബജറ്റുകളിൽ കോടിക്കണക്കിന് രൂപ മാറ്റി വെക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളൾ  പോലും ഒരുക്കാതെ അധികൃതർ തുടരുന്ന മൗനത്തിൽ ജനതയ്ക്ക് വ്യാപക പ്രതിഷേധം ഉണ്ട്.

Sent from my Samsung Galaxy smartphone.
Last Updated : Apr 7, 2019, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.