ETV Bharat / briefs

അനധികൃത സ്വത്ത് സമ്പാദന കേസ്: റോബര്‍ട്ട് വദ്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി ഒമ്പതാം തവണയാണ് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

vadra
author img

By

Published : May 29, 2019, 12:12 PM IST

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായ റോബര്‍ട്ട് വദ്രക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. നാളെ രാവിലെ 10.30 ന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നിര്‍ദേശം. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ഇത് ഒമ്പതാം തവണയാണ് വദ്രയോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്.

ഡല്‍ഹി, ലണ്ടന്‍, ദുബായ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് വദ്രക്കെതിെരയുള്ള കേസ്. കേസില്‍ വദ്ര മുന്‍കൂര്‍ ജാമ്യം നേടിയിരുന്നെങ്കിലും ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇഡി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി വദ്രയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.