പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലപ്പുഴയിലെ 116 കുടുംബാംഗങ്ങൾക്കുള്ള റാമോജി ഗ്രൂപ്പിന്റെ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി. വീട് നിർമ്മാണത്തിനുള്ള ധാരണാ പത്രം ഈ നാടു വൈസ് പ്രസിഡന്‍റ് ഡി.എൻ. പ്രസാദും ജില്ലാ കുടുംബശ്രീ മിഷനും തമ്മിൽ കൈമാറി.
കുടുംബശ്രീ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ ഭവന നിർമ്മാണ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.വീടുകൾ നിര്‍മ്മിച്ച് നൽകാനുള്ള റാമോജി ഗ്രൂപ്പിന്‍റെ തീരുമാനത്തിന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി നന്ദി അറിയിക്കുന്നതായിഎ. സി. മൊയതീൻ പറഞ്ഞു. റാമോജി ഗ്രൂപ്പ് പ്രതിനിധികളെധനമന്ത്രി തോമസ് ഐസക്പ്രത്യേകം അഭിനന്ദിച്ചു.
ആറ് ലക്ഷം രൂപ ചെലവിൽ 400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളുടെ നിർമ്മാണം കുടുംബശ്രീ വനിതകളാണ് നിർവ്വഹിക്കുന്നത്. ഈ നാടു വൈസ് പ്രസിഡന്‍റ്ഡി.എൻ. പ്രസാദ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ നിർമ്മിക്കുന്ന വീടിന്‍റെ മാതൃക റാമോജി ഗ്രൂപ്പ് പ്രതിനിധികൾക്ക് ഉപഹാരമായി കൈമാറി.