ETV Bharat / briefs

രോഗികള്‍ക്കായി ലോട്ടറി വിൽപ്പന : മാതൃകയായി റാന്നി ബ്ലോക്ക് പടിയിലെ ഓട്ടോ തൊഴിലാളികൾ

നിർധന രോഗികളെ സഹായിക്കാൻ കഴിഞ്ഞ രണ്ട് മാസത്തിലധികമായി  ഓട്ടോ സ്റ്റാന്‍റിന് മുന്നിൽ ലോട്ടറി വിൽപ്പന നടത്തുകയാണ്

ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി റാന്നി ബ്ലോക്ക് പടിയിലെ ഓട്ടോ തൊഴിലാളികൾ
author img

By

Published : Jun 15, 2019, 4:39 AM IST

Updated : Jun 15, 2019, 7:24 AM IST

പത്തനംതിട്ട: കരുണയുള്ള മനസ്സുണ്ടെങ്കിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വഴിയുണ്ടാവുമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട റാന്നി ബ്ലോക്ക് പടിയിലെ ഒരു കൂട്ടം ഓട്ടോ തൊഴിലാളികൾ. രോഗബാധിതരായ നിർധന രോഗികളെ സഹായിക്കാൻ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഓട്ടോ സ്റ്റാന്‍റിന് മുന്നിൽ ലോട്ടറി വിൽപ്പന നടത്തുകയാണിവർ. റാന്നി ബ്ലോക്ക് പടിയിലെ ഓട്ടോ സ്റ്റാന്‍റിന് മുന്നിൽ ലോട്ടറി വിൽപ്പനക്കായി ഒരു ചെറിയ സ്റ്റാന്‍റ് ആദ്യം സ്ഥാപിച്ചു. തങ്ങളുടെ ലക്ഷ്യം കൂടി എഴുതി പ്രദർശിപ്പിച്ചതോടെ സഹായഹസ്തവുമായി ലോട്ടറി എടുക്കുന്നവരുടെ എണ്ണവും വർധിച്ചു. സേവന പദ്ധതി എന്ന നിലയിൽ നിരവധി ആളുകൾ ദിവസേന ലോട്ടറി എടുക്കാൻ എത്തുന്നത്. ലോട്ടറി കച്ചവടത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഓട്ടം ഇല്ലാത്ത ഡ്രൈവർമാർ ആവശ്യക്കർക്ക് ലോട്ടറി നൽകി പണം പെട്ടിയിൽ നിക്ഷേപിക്കും. എല്ലാവർക്കും ഒരേ സമയം ഓട്ടം വന്നാൽ സമീപത്തെ വ്യാപാരികൾ ലോട്ടറി വിൽപ്പന ഏറ്റെടുക്കും.

മാതൃകയായി റാന്നി ബ്ലോക്ക് പടിയിലെ ഓട്ടോ തൊഴിലാളികൾ

കഴിഞ്ഞ രണ്ടര മാസക്കാലം കൊണ്ട് ലോട്ടറി വിറ്റു കിട്ടിയ തുക മൂന്ന് നിർധന രോഗികൾക്കായി വിതരണം ചെയ്തു. ബ്ലോക്ക്പടി ഓട്ടോറിക്ഷാ സ്റ്റാന്‍റിൽ നടന്ന ചടങ്ങ് റാന്നി എസ് ഐ സുരേഷ് ഉത്ഘാടനവും,. റാന്നി സബ് ആർടിഒ പിസി ചെറിയാൻ ധനസഹായം വിതരണം ചെയ്തു.

Intro:കരുണയുള്ള മനസ്സുണ്ടെങ്കിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വഴിയുണ്ടാവുമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട റാന്നി ബ്ലോക്ക് പടിയിലെ ഒരു കൂട്ടം ഓട്ടോ തൊഴിലാളികൾ. രോഗബാധിതരായ നിർധന രോഗികളെ സഹായിക്കാൻ കഴിഞ്ഞ രണ്ട് മാസത്തിലധികമായി  ഓട്ടോ സ്റ്റാന്റിന് മുന്നിൽ ലോട്ടറി വിൽപ്പന നടത്തുകയാണിവർ.Body:റാന്നി ബ്ലോക്ക് പടിയിലെ ഓട്ടോ സ്റ്റാന്റിന് മുന്നിൽ ലോട്ടറി വിൽപ്പനക്കായി ഒരു ചെറിയ സ്റ്റാന്റ് ആദ്യം ഇവർ സ്ഥാപിച്ചു. തങ്ങളുടെ ലക്ഷ്യം കൂടി എഴുതി പ്രദർശിപ്പിച്ചതോടെ പതിവായി ഇവിടെയെത്തി ലോട്ടറി എടുക്കുന്നവരുടെ എണ്ണം കൂടി വന്നു.
സേവന പദ്ധതി എന്ന നിലയിൽ   നിരവധി ആളുകൾ ദിവസേന ഇവിടെ നിന്നും ലോട്ടറി എടുക്കാൻ എത്തും. ലോട്ടറി കച്ചവടത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഓട്ടം ഇല്ലാത്ത ഡ്രൈവർമാർ ആവശ്യക്കർക്ക് ലോട്ടറി നൽകി പണം പെട്ടിയിൽ നിക്ഷേപിക്കും.എല്ലാവർക്കും ഒരേ സമയം ഓട്ടം വന്നാൽ സമീപത്തെ വ്യാപാരികൾ ലോട്ടറി വിൽപ്പന ഏറ്റെടുക്കും.

ബൈറ്റ് (ചന്ദ്രൻ, ഓട്ടോറിക്ഷ തൊഴിലാളി)
കഴിഞ്ഞ രണ്ടര മാസക്കാലം കൊണ്ട്  ലോട്ടറി വിറ്റു കിട്ടിയ തുക മൂന്ന് നിർധന രോഗികൾക്കായി വിതരണം ചെയ്തു. ബ്ലോക്ക്പടി ഓട്ടോറിക്ഷാ സ്റ്റാന്റിൽ നടന്ന ചടങ്ങ് റാന്നി എസ് ഐ സുരേഷ് ഉത്ഘാടനം ചെയ്തു. റാന്നി സബ് ആർടിഒ പിസി ചെറിയാൻ ധനസഹായം വിതരണം ചെയ്തു. ഇവരുടെ പ്രവർത്തനം കേരളത്തിലെ മിക്ക ഓട്ടോ സ്റ്റാൻഡുകളിലും മാത്യകയാക്കാവുന്നതാണ്.Conclusion:ETV bharat
Pathanamthitta
Last Updated : Jun 15, 2019, 7:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.