ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം മുഖ്യമന്ത്രി അശോക് ഗെലോട്ടാണെന്ന വാദവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ അശോക് ഗെലോട്ടിനെ മാറ്റി പകരം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായി. ഗെലോട്ടിന്‍റെ പ്രഭാവം മങ്ങിയെന്നും സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് മീന പരസ്യമായി ആവശ്യപ്പെട്ടു.
തന്‍റെ മകന്‍ വൈഭവ് ഗെലോട്ടിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനാണെന്ന് അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈഭവ് മത്സരിച്ച ജോധ്പൂരില്‍ ഉള്‍പ്പെടെ രാജസ്ഥാനിലെ 25 സീറ്റുകളിലും കനത്ത പരാജയമായിരുന്നു കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്.