ETV Bharat / briefs

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട്
author img

By

Published : Aug 9, 2019, 12:56 PM IST

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അതിതീവ്രമായ മഴക്ക് സാധ്യതയുണ്ട്. ഇവിടെ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ അതി ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, കൊല്ലം-തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് കൂട്ടലനുസരിച്ച് നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും തീര പ്രദേശത്തും മഴയോടൊപ്പം ശക്തമായ കാറ്റ വീശുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Intro:സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ അഞ്ച് ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
Body:സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദം നല്‍കുന്ന സൂചന. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് മഴ ശക്തമാകുക. 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനടാണ്,കണ്ണൂര്‍,കാസര്‍കോട് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ തന്നെഇടുക്കി,പാലക്കാട്,മലപ്പുറം,വയനടാണ്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ അതിതീവ്രമായ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. നേരത്തെ നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ടുണ്ടായിരുന്നത്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ അതി ശക്തമാകുമെന്നാണ് വിലയിരുത്തല്‍ കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍യെല്ലോ അലര്‍ട്ടും പ്രവചിച്ചിട്ടുണ്ട്. അതിതീവ്രമഴ പ്രവചിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദത്തിന്റെ കണക്ക് കൂട്ടലനുസരിച്ച് നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ്. ഇന്ന് രാവിലത്ത് റിപ്പോര്‍ട്ട് അനുസരിച്ച് നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്ന്ത്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ മാറ്റം വരാം. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റ വീശുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോററ്റി നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് സാധ്യത.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം,വയനടാണ്,കണ്ണൂര്‍,എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്‌ക്കൊപ്പം കാറ്റു വീശാനുമുള്ള സാധ്യതയുള്ളത്. തീരപ്രദേശത്തും ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോററ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.