കോട്ടയം: കോട്ടയം വഴിയുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കലിന് സെപ്തംബർ മുപ്പതിനകം ഭൂമിയേറ്റെടുത്ത് നൽകാൻ ധാരണയായി. ജില്ലാ കലക്ടര്‍ പികെ സുധീര്‍ ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കത്തിൽ മൂന്ന് വർഷമായി മുടങ്ങിക്കിടന്ന സ്ഥലം ഏറ്റെടുക്കലാണ് ഇതോടെ വേഗത്തിലാകുന്നത്. കോട്ടയം വഴിയുള്ള പാതയിരട്ടിപ്പിക്കൽ ജോലികൾ മുടങ്ങിക്കിടക്കുന്നത് ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്താണ്. ഏറ്റെടുക്കുന്ന സ്ഥലം ഉടന്‍ തന്നെ റെയില്‍വേക്ക് കൈമാറുമെന്നും കലക്ടര്‍ അറിയിച്ചു.
സ്ഥലം ഏറ്റെടുത്താലും പാത ഇരട്ടിപ്പിക്കല്‍ ജോലികൾ പൂർത്തിയാക്കാൻ രണ്ടു വർഷം വേണ്ടിവരും. പാത തുറന്നാൽ തെക്കൻ കേരളത്തിലെ റെയിൽവേ ഗതാഗത സംവിധാനത്തിലെ പ്രതിസന്ധിക്കാണ് പരിഹാരമാകുക.