വയനാട്: രാഹുൽ ഗാന്ധി എവിടെയെല്ലാം സഞ്ചരിക്കുന്നുണ്ടോ അവിടെയെല്ലാം ആരാധന കാരണം ഒപ്പം കൂടുന്ന ഒരു ഹരിയാനക്കാരൻ ഉണ്ട്. വയനാട്ടിലും വന്നു രാഹുൽഗാന്ധിയുടെ ഈ വലിയ ആരാധകൻ.
പണ്ഡിറ്റ് ദിനേശ് ശർമ. ഹരിയാനയിലെ ജിൻഡ് ജില്ലയിലെ കാക്രോദ് സ്വദേശി. കഴിഞ്ഞ എട്ടു വർഷമായി രാഹുൽഗാന്ധി പോകുന്നിടത്തെല്ലാം ദിനേശുണ്ട്, കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തേജകമായി. രാഹുൽ പ്രധാനമന്ത്രി പദത്തിൽ എത്തണമെന്നാണ് ഇയാളുടെ ഏറ്റവും വലിയ ആഗ്രഹം. അതുവരെ കോൺഗ്രസ്സിന്‍റെ പതാക കൊണ്ട് തുന്നിയ വേഷം ധരിച്ച് നഗ്നപാദനായി രാഹുലിൻ്റെ യാത്രകൾക്കൊപ്പം കൂടാനാണ് തീരുമാനം.
കർഷകനായ പിതാവാണ് ദിനേശിൻെറ യാത്രകൾക്ക് പണം നൽകുന്നത്. മാതാപിതാക്കൾ മാത്രമല്ല ഗ്രാമത്തിൻ്റെ മുഴുവൻ പിന്തുണ തനിക്കുണ്ടെന്ന് ദിനേശ് പറയുന്നു. നിയമ ബിരുദധാരിയാണ് ഈ 25കാരൻ.