ETV Bharat / briefs

രാജി തീരുമാനത്തില്‍ മാറ്റമില്ല; പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി - New AICC president

അധ്യക്ഷസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം വിഫലമായതായാണ് റിപ്പോര്‍ട്ട്.

rg
author img

By

Published : May 29, 2019, 11:54 AM IST

ന്യൂഡല്‍ഹി: രാജി നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധ്യക്ഷസ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച രാഹുല്‍, പുതിയ അധ്യക്ഷനെ കണ്ടെത്താനും നിര്‍ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുല്‍ നല്‍കിയ നിര്‍ദേശം.

സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ അനുനയശ്രമങ്ങള്‍ നടത്തിയെങ്കിലും തന്‍റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രാഹുല്‍. പ്രിയങ്കാ ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല, സച്ചിന്‍ പൈലറ്റ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ വീട്ടില്‍ സന്ദര്‍ശിച്ച് തീരുമാനം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേതാക്കളുടെ സമ്മര്‍ദ തന്ത്രമൊന്നും രാഹുലിന് മുന്നില്‍ വില പോയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത രാഹുല്‍, പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരാള്‍ തന്നെ വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.