തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പുലക്കാട്ടുകര ഷട്ടർ പാലത്തിന് സമീപം മണലിപുഴയിൽ യുവാവ് മുങ്ങിമരിച്ചു. തൃശ്ശൂർ കല്ലൂർ സ്വദേശി (36) രാജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ രാജേഷിനെ കാണാതായിരുന്നു.
നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ പുലക്കാട്ടുകര ഷട്ടർ പാലത്തിന് സമീപം രാജേഷിന്‍റെ ഷർട്ടും മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുക്കുകയാണ്.