ETV Bharat / briefs

പട്ടിക്കാട് സിനിമാസ്റ്റൈലിൽ ഗുണ്ടാസംഘത്തിെൻറ കുടിയൊഴിപ്പിക്കൽ

ഭിന്നശേഷിയുള്ള വയോധികനെയും, സ്ത്രീകളടക്കമുള്ള താമസക്കാരെ കൈയ്യേറ്റം ചെയ്തുമായിരുന്നു സിനിമാസ്റ്റൈലിൽ കുടിയൊഴിപ്പിക്കൽ.

author img

By

Published : May 26, 2019, 11:20 PM IST

Updated : May 27, 2019, 1:46 AM IST

jcb

തൃശ്ശൂർ: പട്ടിക്കാട് സ്വകാര്യ കൺവെൻഷൻ സെന്‍ററിനോട് ചേർന്നുള്ള അഞ്ച് സെന്‍റിൽ താമസിക്കുന്ന കുടുംബത്തെ ഗുണ്ടാസംഘം കുടിയൊഴിപ്പിച്ചു. ഭിന്നശേഷിയുള്ള വയോധികനും, സ്ത്രീകളടക്കമുള്ള താമസക്കാരെ കൈയ്യേറ്റം ചെയ്തുമായിരുന്നു സിനിമാസ്റ്റൈലിൽ കുടിയൊഴിപ്പിക്കൽ.

പട്ടിക്കാട് സിനിമാസ്റ്റൈലിൽ ഗുണ്ടാസംഘത്തിെൻറ കുടിയൊഴിപ്പിക്കൽ

ശനിയാഴ്ച വൈകീട്ടാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുമായി ഗുണ്ടാസംഘം പട്ടിക്കാട് പുലിക്കോട്ടിൽ ഹോചിമിന്‍റെ വീട്ടു പറമ്പിലെത്തിയത്. ഈ സമ‍യത്ത് വീട്ടിലുണ്ടായിരുന്ന ഹോചിമിന്‍റെ ഭാര്യ ലൈഫി, മക്കളായ അലീന, ആൽഫിൻ എന്നിവരെ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയെങ്കിലും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടു മുറ്റത്തെ കിണർ ഉൾപ്പെടെ ഇടിച്ച് നിരത്തിയാണ് സംഘം മടങ്ങിയത്. ഗുണ്ടകളുടെ അതിക്രമത്തിൽ പരിക്കേറ്റ ലൈഫിയെയും മക്കളെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

30 വർഷം മുമ്പ് സഹകരണ ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി ഇവർ വായ്പയെടുത്തിരുന്നു. കുടിശ്ശികയായതിനെ തുടർന്ന് സ്ഥലം ബാങ്ക് ലേലം ചെയ്ത് പട്ടിക്കാട് സ്വദേശി കനവക്കുടിയിൽ ഔസേഫ് എന്നയാളിന് വിറ്റു. ഇയാളാണ് ഗുണ്ടാസംഘവുമായി കുടിയൊഴിപ്പിക്കാൻ എത്തിയത്. സംഭവത്തിൽ ലൈഫിയും, ഔസേഫും പീച്ചി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

പരിക്കേറ്റവരെ സ്ഥലം എംഎൽഎ കെ രാജൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആളുകളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്ന നടപടിയോട് യോജിക്കാനാവില്ലെന്ന് എംഎൽഎ പ്രതികരിച്ചു.

Intro:തൃശൂർ പട്ടിക്കാട് സ്വകാര്യ കൺവെൻഷൻ സെൻററിനോട് ചേർന്ന് അഞ്ച് സെൻറിൽ താമസിക്കുന്ന കുടുംബത്തെ സിനിമാസ്റ്റൈലിൽ ജെ.സി.ബി ഉപയോഗിച്ച് ഗുണ്ടാസംഘം ഒഴിപ്പിച്ചു. കാലങ്ങളായി നിലനിൽക്കുന്ന നിയമവ്യവഹാരത്തിൽ ബാങ്കിൽ നിന്നും സ്വകാര്യ വ്യക്തി ലേലം ചെയ്തെടുത്ത സ്ഥലമാണ് ഗുണ്ടാസംഘമെത്തി ഭിന്നശേഷിയുള്ള വയോധികനും, സ്ത്രീകളടക്കമുള്ള താമസക്കാരെ കയ്യേറ്റം ചെയ്തും ഒഴിപ്പിച്ചത്.

Body:ശനിയാഴ്ച വൈകീട്ടാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുമായി ഗുണ്ടാസംഘം പട്ടിക്കാട് പുലിക്കോട്ടിൽ ഹോചിമിെൻറ വീട്ട്പറമ്പിലേക്ക് ഇരച്ചു കയറിയത്. ഈ സമ‍യത്ത് ഹോചിമിൻറെ ഭാര്യ ലൈഫി, മക്കളായ അലീന, ആൽഫിൻ എന്നിവരാണ് ഉണ്ടായിരുന്നത്. അതിക്രമിച്ച് കയറിയ ഗുണ്ടാസംഘം വീട്ടുമുറ്റത്തെ കിണർ ഇടിച്ചു നിരത്തി. ഇത് തടയാൻ എത്തിയപ്പോഴായിരുന്നു ലൈഫിക്കും മക്കൾക്കും നേരെ അതിക്രമം. ഇവർ മണ്ണുമാന്തി യന്ത്രത്തിന് മുന്നിൽ കിടന്നുതോടെ ഇവരെയും കോരിയെടുത്ത് നീക്കി. സ്ത്രീകളുടെ നിലവിളി കേട്ട് സമീപവാസികൾ എത്തിയെങ്കിലും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടു മുറ്റത്തെ കിണർ ഉൾപ്പെടെ ഇടിച്ച് നിരത്തിയാണ് സംഘം മടങ്ങിയത്. ഗുണ്ടകളുടെ അതിക്രമത്തിൽ ലൈഫിക്കും മക്കൾക്കും പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Byte ലൈഫി (വീട്ടമ്മ)

Conclusion:വിവരമറിഞ്ഞ് കെ.രാജൻ എം.എൽ.എ ആശുപത്രിയിൽ ഇവരെ സന്ദർശിച്ചു. വിവരങ്ങൾ അന്വേഷിക്കുകയാണെന്നും ആളുകളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്ന നടപടികളോട് യോജിക്കാനാവില്ലെന്നും കെ.രാജൻ എം.എൽ.എ പ്രതികരിച്ചു. 

Byte കെ രാജൻ  (എംഎൽഎ ഒല്ലൂർ)

30 വർഷം മുമ്പ് സഹകരണ ബാങ്കിൽ നിന്നും ഭൂമി പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. കുടിശികയായതിനെ തുടർന്ന് സ്ഥലം ബാങ്ക് ലേലം ചെയ്ത് വിറ്റു. പട്ടിക്കാട് സ്വദേശി കനവക്കുടിയിൽ ഔസേഫ് എന്നയാളാണ് ഭൂമി വാങ്ങിയത്. ഇയാളാണ് ഗുണ്ടാസംഘവുായി കുടിയൊഴിപ്പിക്കാൻ എത്തിയത്. സംഭവത്തിൽ ലൈഫിയും, ഔസേഫും പീച്ചി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. 

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : May 27, 2019, 1:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.