തിരുവനന്തപുരം: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോസ്റ്റൽ വിവാദം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ അതിൽ കുറ്റം കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
അപേക്ഷനല്‍കിയിട്ടും കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ 33 പൊലീസുകാർക്ക് തപാൽ ബാലറ്റ് പേപ്പർ കിട്ടിയില്ലെന്ന ആരോപണം ഉയർന്നിരുന്നു ഇതെത്തുടർന്നാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരിയായ കലക്ടര്‍ക്ക് പരാതി അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഇതും അന്വേഷണ പരിധിയില്‍ വരും.