വയനാട്: ആദിവാസി പുനരധിവാസത്തിൽ രാജ്യത്തിനു തന്നെ മാതൃകയാണ് വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള പഞ്ചാരക്കൊല്ലി ടീ എസ്റ്റേറ്റ്. സർക്കാർ ഉടമസ്ഥതയിലുള്ള ഈ തോട്ടം നിലവിൽ വന്നിട്ട് 34 വർഷം തികഞ്ഞു. 1984 ലാണ് വയനാട് ജില്ലയിലെ തേയിലത്തോട്ടങ്ങളിൽ അടിമപ്പണി ചെയ്തിരുന്ന ആദിവാസികളെ പഞ്ചാരക്കൊല്ലി തേയില തോട്ടത്തിൽ സർക്കാർ പുനരധിവസിപ്പിക്കുന്നത്. അടിയ,പണിയവിഭാഗങ്ങളിലുള്ള 400 പേരെയാണ് ആദ്യം പുനരധിവസിപ്പിച്ചത്.
995 ഏക്കറുള്ള തോട്ടത്തിൽ 284 ഏക്കറിലാണ് തേയില കൃഷി. ആദിവാസികൾ ഉൾപ്പെടുന്ന സഹകരണ സംഘത്തിന് ആയിരുന്നു തോട്ടത്തിന്‍റെ ഭരണ ചുമതല. ലാഭത്തിൽ ആയിരുന്ന തോട്ടം 2005ഓടെ നഷ്ടത്തിൽ ആവുകയും പട്ടിണി കാരണം ആദിവാസികൾ പലരും തോട്ടം വിട്ടു പോവുകയും ചെയ്തു. എന്നാൽ പിന്നീട് സംസ്ഥാന സർക്കാർ തോട്ടം സബ് കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി .2007 മുതൽ സബ് കളക്ടർക്കാണ് തോട്ടത്തിന്‍റെ ചുമതല. തോട്ടത്തിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കി നഷ്ടത്തിൽ നിന്ന് കരകയറ്റാൻ ഉള്ള ശ്രമത്തിലാണ് സർക്കാർ.