ETV Bharat / briefs

കോൺഗ്രസിന് ബിജെപിയുമായി സഖ്യമെന്ന് പ്രകാശ് കാരാട്ട് - പാർട്ടി

ബിജെപി ഉൾപ്പെടെയുള്ള വർഗീയ പാര്‍ട്ടികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട് (ഫയല്‍ ചിത്രം)
author img

By

Published : Apr 15, 2019, 1:49 PM IST

Updated : Apr 15, 2019, 3:51 PM IST

കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപി ഉൾപ്പെടെയുള്ള വർഗീയ പാര്‍ട്ടികളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു. കേരളത്തിലും സമാന സ്ഥിതിയിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം. തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇത്തരത്തില്‍ ധാരണയുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ഐക്യമാണ് ബിജെപിക്ക് ബദൽ. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ബിജെപിയുമായി സഖ്യമെന്ന് പ്രകാശ് കാരാട്ട്

മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷമായി മതത്തിന്‍റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആദിവാസികൾക്കും എതിരെ ആക്രമണം നടക്കുന്നു. ഭരണഘടനയെയും നിയമങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമായിരുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു പ്രകാശ് കാരാട്ട്.

Intro:കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപി ഉൾപ്പെടെയുള്ള വർഗീയ പാർട്ടികളുമായി ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു. കേരളത്തിലും സമാന സ്ഥിതിയിലാണ് കോൺഗ്രസിൻറെ പ്രവർത്തനം എന്നും തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇത്തരത്തിൽ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ഐക്യം മാത്രമാണ് ബിജെപിക്ക് ബദൽ. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ യും അദ്ദേഹം വിമർശനമുന്നയിച്ചു. മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷമായി മതത്തിൻറെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങൾക്കും ആദിവാസികൾക്കും എതിരെ ആക്രമണം നടക്കുന്നു. ഭരണഘടനയെയും നിയമങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ പരാജയം ആയിരുന്നു എന്നും പ്രകാശ് കാരാട്ട്‌ പറഞ്ഞു. തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി സി ദിവാകരൻറെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

Body:..

Conclusion:
Last Updated : Apr 15, 2019, 3:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.