ETV Bharat / briefs

അജാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

author img

By

Published : Jun 20, 2019, 12:53 PM IST

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അജാസിന്‍റെ പോസ്റ്റ്‌മോർട്ടം നടക്കും.

അജാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്. അജാസിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക.

സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതി അജാസിനും ഗുരുതരമായി പൊള്ളലേറ്റത്. ശരീരത്തിന്‍റെ 40 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇയാളുടെ ഹൃദയമിടിപ്പ് കുറഞ്ഞ് തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് ആറോടെ മരണം സംഭവിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവയിൽ ട്രാഫിക്ക് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന അജാസിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് സസ്‌പെന്‍റ് ചെയ്തിരുന്നു. കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസ് തീരുമാനം.

Intro:മാവേലിക്കരയിൽ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ പോസ്റ്റുമോർട്ടം ഇന്ന്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ട നടപടികൾ നടക്കുക. ഇതേ ആശുപത്രി മോർച്ചറിയിലാണ് അജാസിന്റെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

Body:സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതി അജാസിനും ഗുരുതരമായി പൊള്ളലേൽക്കുന്നത്. ശരീരത്തിൻറെ 40 ശതമാനത്തിലേറെ പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. അജാസിന്റെ പോസ്റ്റ്മോർട്ട നടപടികൾ നടക്കുന്ന അതേ സമയത്ത് തന്നെ ആയിരിക്കും അജാസ് കൊലപ്പെടുത്തിയ സൗമ്യയുടെ സംസ്കാര ചടങ്ങുകളും സൗമ്യയുടെ വള്ളിക്കുന്നത്തെ വീട്ടിൽ നടക്കുക.

Conclusion:പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം അജാസിന്റെ പോസ്റ്റ്മോർട്ടം നടക്കും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവയിൽ ട്രാഫിക്ക് പൊലീസ് ഓഫീസറായി ജോലി ചെയ്യുകയായിരുന്ന അജാസിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സസ്‌പെന്റ്ഡ് ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് അബോധാവസ്ഥയിലായ അജാസിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ കേസിൽ അജാസിന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.