ചൂട് കൂടിയ ഏപ്രിൽ, മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാൻ. ഫെബ്രുവരി അല്ലെങ്കിൽ നവംബർ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനായി എല്ലാ രാഷ്ട്രീയ പാർട്ടികളും സമ്മതിക്കണമെന്നും രാംവിലാസ് പസ്വാൻ ആവശ്യപ്പെട്ടു.
പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ എല്ലാ കക്ഷികളുടെയും നേതാക്കൾ ഈ ആവശ്യം ഗൗരവത്തോടെ പരിഗണിക്കണം. ഇത് പ്രചാരണവും വോട്ട് ചെയ്യുന്നതും സുഗമമാക്കും. ജനങ്ങൾ വോട്ടെടുപ്പിനെ കുറിച്ച് ബോധവാന്മാരാണ്. ഏപ്രിൽ- മെയ് മാസങ്ങൾ പൊതു തെരഞ്ഞെടുപ്പിന് ഉചിതമായ സമയമായിരുന്നില്ല എന്നും പസ്വാൻ ട്വിറ്ററിൽ കുറിച്ചു. ഏപ്രിൽ 11 ന് ആരംഭിച്ച ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഞായറാഴ്ചയാണ് അവസാനിച്ചത്.