ETV Bharat / briefs

വലിയതുറയില്‍ മത്സ്യത്തൊഴിലാളിയെ പൊലീസ് മര്‍ദിച്ചതായി പരാതി

ഇരുകാലുകൾക്കും പരിക്കേറ്റ ജയശീലൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

valiyathura
author img

By

Published : Jun 16, 2019, 4:24 PM IST

Updated : Jun 16, 2019, 5:09 PM IST

തിരുവനന്തപുരം: വലിയതുറയില്‍ മത്സ്യത്തൊഴിലാളിയെ പൊലീസ് മർദിച്ചതായി പരാതി. കസ്റ്റഡിയിലുണ്ടായിരുന്ന വലിയതുറ സ്വദേശി ജയശീലനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. ഇരുകാലുകൾക്കും പരിക്കേറ്റ ജയശീലൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

വലിയതുറയില്‍ മത്സ്യത്തൊഴിലാളിയെ പൊലീസ് മര്‍ദിച്ചതായി പരാതി

ഈ മാസം പതിമൂന്നിന് രാത്രിയിലാണ് വലിയതുറയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയശീലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീണ് പരിക്കേറ്റ മുറിവുകളുമായാണ് ജയശീലന്‍ ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോക്‌ടർ ജയശീലന്‍റെ മുറിവുകൾ വൃത്തിയാക്കി മരുന്ന് വയ്ക്കാന്‍ നിർദേശിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ഇതിന് തയ്യാറായില്ല. ഇത് ചോദ്യം ചെയ്തപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ജയശീലൻ പറഞ്ഞു. അതേസമയം മർദിച്ചതായുള്ള ആരോപണം വലിയതുറ പൊലീസ് നിഷേധിച്ചു. മദ്യപിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജയശീലനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Intro:മത്സ്യത്തൊഴിലാളിയെ വലിയതുറ പോലീസ് മർദ്ദിച്ചതായി പരാതി. ഇരുകാലുകൾക്കും പരിക്കുമായി വലിയതുറ സ്വദേശി ജയശീലൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വലിയതുറ ഗവൺമെൻറ് ആശുപത്രിയിൽനിന്ന് തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് കൈകാലുകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് ജയശീലൻ പറയുന്നത്

Body:ഈ മാസം 13ന് രാത്രി രാത്രി ആണ് ആണ് വലിയതുറ ഗവൺമെൻറ് ആശുപത്രിയിൽനിന്ന് ജയശീലനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീണു പരിക്കേറ്റ മുറിവുകളുമായാണ് താൻ ആശുപത്രിയിൽ എത്തിയത്. പരിശോധിച്ച ഡോക്ടർ ഡോക്ടർ മുറിവുകൾ വൃത്തിയാക്കി മരുന്ന് വെക്കാൻ നിർദേശിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഇതിന് തയ്യാറായില്ല. ഇത് ചോദ്യം ചെയ്തപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ജയശീലൻ പറഞ്ഞു.

byte jayaseelan1,2

Conclusion:അതേസമയം മർദ്ദിച്ചതായുള്ള ആരോപണം വലിയതുറ പോലീസ് നിഷേധിച്ചു. മദ്യപിച്ച് പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ജയശീലനെതിരെ കേസെടുത്തിട്ടുമുണ്ട്.

ഇ ടി വി ഭാരത്
തിരുവനന്തപുരം.

Last Updated : Jun 16, 2019, 5:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.