ETV Bharat / briefs

കെ എസ് ആർ ടി സി ലേലം മാറ്റിവെച്ചു; കാട്ടാക്കടയില്‍ പ്രതിഷേധം - പേ ആൻഡ് പാർക്ക്

ടെണ്ടർ നടപടികൾ റദ്ദ് ചെയ്യുന്നത് രേഖാമൂലം തങ്ങൾക്കു ലഭിക്കണമെന്നും അൻപതിനായിരം രൂപ കരുതൽ തുക അടക്കുകയും ഇതിനായുള്ള രേഖകൾ വില്ലേജ് ഓഫ്സിൽ നിന്നുള്ളതും  ഗസറ്റഡ് ഓഫീസറിൽ  നിന്നും ഒപ്പിട്ടു വാങ്ങി സമർപ്പിച്ചതും ഉൾപ്പടെ ദിവസങ്ങൾ കയറി ഇറങ്ങി ഉണ്ടായ ധന നഷ്ടവും സമയ നഷ്ടത്തിനും ഉൾപ്പടെ സമാധാനം ഉണ്ടാക്കണം എന്നും  ഇവർ ആവശ്യപ്പെട്ടു .

കെ എസ് ആർ ടി  പേ ആൻഡ് പാർക്ക്
author img

By

Published : Apr 9, 2019, 3:07 PM IST

തിരുവനന്തപുരം: കാട്ടാക്കട കെ എസ് ആർ ടി സി പേ ആൻഡ് പാർക്ക് ലേലം നടപടികൾ മാറ്റിവെച്ചു. മുന്നറിയിപ്പില്ലാതെ ലേലത്തിന്‍റെ അടിസ്ഥാന തുക നാല്പതിനായിരം ആക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കാട്ടാക്കട കെ എസ് ആർ ടി സി വാണിജ്യ സമുച്ചയത്തിന്‍റെ പേ ആൻഡ് പാർക്ക് ടെണ്ടർ നടപടികൾ ആരംഭിച്ചതോടെയാണ് അടിസ്ഥാന തുകയായ നാല്പത്തിനായിരത്തിനു വിളിച്ചു തുടങ്ങാൻ അധികൃതർ പറഞ്ഞത്.

എന്നാല്‍ നാല്പതിനായിരം രൂപ കൂടുതലാണെന്ന് ലേലത്തില്‍ പങ്കെടുത്തവർ ആരോപിച്ചു. ഇതേ തുടർന്നുള്ള പ്രതിഷേധത്തില്‍ സ്റ്റേഷൻ സൂപ്രണ്ട് ഉൾപ്പടെയുള്ളവർ പരാതിക്കാരോട് മോശമായി സംസാരിച്ചു എന്നാരോപിച്ചു പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവം രൂക്ഷമായതോടെ എസ്റ്റേറ്റ് ഓഫിസറെ വിവരം ധരിപ്പിച്ചപ്പോൾ ലേലം റദ്ദ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. ടെണ്ടർ റദ്ദാക്കുന്നത് മൂലമുള്ള നഷ്ടവും അടച്ച തുകയും തിരികെ നല്‍കണമെന്ന് ലേലത്തില്‍ പങ്കെടുത്തവർ ആവശ്യപ്പെടുന്നു. രണ്ട് വർഷം മുൻപാണ് പാർക്കിങ് ഫീസ് പിരിക്കാൻ ലേല നടപടികൾ ആരംഭിച്ചത്. ആദ്യം കെഎസ്ആർടിസി നേരിട്ട് ഫീസ് പിരിച്ചെങ്കിലും നഷ്ടം നേരിട്ടതോടെയാണ് ലേലത്തില്‍ നല്‍കാൻ തീരുമാനിച്ചത്.

Intro:Body:

കാട്ടാക്കട കെ എസ് ആർ ടി  പേആൻഡ് പാർക്ക്   ലേലം നടപടികൾ നടന്നില്ല   മുന്നറിയിപ്പില്ലാതെ  അടിസ്ഥാന തുക നാല്പതിനായിരം ആക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. 

            കാട്ടാക്കട കെ എസ് ആർ ടി സി വാണിജ്യ  സമുച്ഛയത്തിലെ പേ ആൻഡ് പാർക്ക് ടെണ്ടർ നടപടികൾ  ആരംഭിച്ചതോടെയാണ്  അടിസ്ഥാന തുകയായ നാല്പത്തിനായിരത്തിനു വിളിച്ചു തുടങ്ങാൻ അധികൃതർ പറഞ്ഞത്.

ഇത് അധികം ആണെന്നും ശരാശരി ദിവസം 1250 രൂപ ലഭിക്കുന്നിടത്തു ആയിരം രൂപയോളം ശമ്പളം ഉൾപ്പടെ ചെലവ് വരുന്നിടത്തു മാസം നാല്പതിനായിരം എന്നത് യുക്തിക്ക് നിരക്കാത്തതാണ് എന്ന് ആരോപിച്ചാണ് ലേലം കൊള്ളാൻഎത്തിയവർ തടസ്സം ഉന്നയിച്ചത്. ഇതോടെ സൂപ്രണ്ട് ഉൾപ്പടെയുള്ളവർ ഇവരോട് ധിക്കാരപരമായും  മോശമായും സംസാരിച്ചു എന്നാരോപിച്ചു ഇവർ പ്രതിഷേധം നടത്തി . സംഭവം രൂക്ഷമായതോടെ എസ്റ്റേറ്റ് ഓഫിസറെ വിവരം ധരിപ്പിച്ചപ്പോൾ ലേലം റദ് ചെയാനാണ് നിർദേശം നൽകിയത് .ഇതോടെ പ്രതിഷേധത്തിന്റെ ശക്തി കൂടി. എസ്റ്റേറ്റ് ഓഫീസറുടെ പിടിവാശിയും നിരുത്തരവാദിത്വ നിലപാടുമാണ്  തങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ എത്തിയതെന്ന് പറഞ്ഞ ഇവർ .  അടച്ച തുകയും ഇതിനായി  തങ്ങൾക്കുണ്ടായ നഷ്ട്ടം  ഉൾപ്പടെ നികത്തുകയും  ചെയ്യണമെന്നും  ആവശ്യപ്പെട്ടു .   ടെണ്ടർ നടപടികൾ റദ് ചെയ്യുന്നത് രേഖാമൂലം തങ്ങൾക്കു ലഭിക്കണമെന്നും  അൻപതിനായിരം രൂപ കരുതൽ തുക അടക്കുകയും ഇതിനായുള്ള രേഖകൾ വില്ലേജ് ഓഫ്സിൽ നിന്നുള്ളതും  ഗസറ്റഡ് ഓഫീസറിൽ  നിന്നും ഒപ്പിട്ടു വാങ്ങി സമർപ്പിച്ചതും ഉൾപ്പടെ ദിവസങ്ങൾ കയറി ഇറങ്ങി ഉണ്ടായ ധന നഷ്ടവും സമയ നഷ്ടത്തിനും ഉൾപ്പടെ സമാധാനം ഉണ്ടാക്കണം എന്നും  ഇവർ ആവശ്യപ്പെട്ടു . 

രണ്ടായിരത്തി പതിനേഴിലാണ് ഇവിടെ പാർക്കിങ് ഫീസ് പിരിക്കാൻ ലേല നടപടികൾ ആരംഭിച്ചത് എന്നാൽ ലഭിച്ച  മൂവായിരം രൂപ എന്നതും  ഒരു ടെണ്ടർ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നതും ഇത് റദ് ചെയ്യുകയും കെ എസ് ആർ ടി സി നേരിട്ട് തന്നെ ഫീസ് പിരിക്കാനും തുടങ്ങിയിരുന്നു എന്നാൽ ടിക്കെറ്റ് പ്രിന്റിങ്ങും ശമ്പള ഇനത്തിലുമായുള്ള ചിലവിലേക്ക് തുക ലഭിക്കില്ല  എന്നുവന്നതോടെയാണ്  അധികൃതർ  വീണ്ടും ടെണ്ടർ നടത്താൻ തീരുമാനിച്ചത് . .

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.