കാന്‍ബറ: ഓസ്ട്രേലിയയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 16.5 മില്യണ്‍ ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ ഇന്ന് വോട്ട് ചെയ്യും. ഓസ്‌ട്രേലിയൻ നിയമ പ്രകാരം തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള എല്ലാ പൗരന്മാരും സമ്മതിദാനവകാശം വിനിയോഗിക്കണമെന്നത് നിർബന്ധമാണ്. ഓസ്ട്രേലിയയിലെ കാലാവസ്ഥാ വ്യതിയാനം മുഖ്യതെരഞ്ഞടുപ്പ് വിഷയകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്‍റെ വലതുപക്ഷ-ലിബറൽ നാഷണൽ സഖ്യവും ഓസ്ട്രേലിയന്‍ ലേബര്‍ പാര്‍ട്ടിയുമായാണ് ശക്തമായ മത്സരം നടക്കുക. ബില്‍ ഷോട്ടനാണ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ്. തെരഞ്ഞെടുപ്പ് സമയത്ത് ഓസ്‌ട്രേലിയയിൽ ഇല്ലാവർക്ക് അവർ ഉള്ള വിദേശരാജ്യത്തെ ഓസ്‌ട്രേലിയൻ എംബസിയിലോ കോൺസുലെറ്റിലോ ഹൈകമ്മീഷനിലോ വോട്ട് ചെയ്യാൻ അവസരമുണ്ടാകും. ഇവിടെ നേരിട്ട് പോയി വേണം വോട്ട് രേഖപ്പെടുത്താൻ.