ETV Bharat / briefs

ഭീകരവാദത്തിനെതിരെ നടപടിയില്ലാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ - pakistam

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലവില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താനുള്ള സാഹചര്യമല്ലെന്ന് മോദി വ്യക്തമാക്കിയത്.

ഇന്ത്യ
author img

By

Published : Jun 14, 2019, 9:45 AM IST

Updated : Jun 14, 2019, 10:30 AM IST

ബിഷ്കെക്ക്: ചര്‍ച്ചകള്‍ക്ക് മുമ്പ് ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി ചര്‍ച്ച നടത്തേണ്ടതില്ല. കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് ആവര്‍ത്തിച്ചത്.

കഴിഞ്ഞ ദിവസം നടന്ന അനന്ത്നാഗ് ആക്രമണത്തില്‍ പോലും പാക് പിന്തുണ വ്യക്തമാണെന്ന് മോദി വ്യക്തമാക്കി. ഭീകരവാദം പ്രധാന ചര്‍ച്ചാ വിഷയമായ 40 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചക്ക് ശേഷം ഇന്ത്യ സന്ദര്‍ശിക്കാമെന്ന് ഷി ജിന്‍പിങ് അറിയിച്ചു. അതേസമയം കശ്മീര്‍ അടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ ഉച്ചകോടിക്കിടെ ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിക്ക് കത്തെഴുതിയിരുന്നു.

Intro:Body:

https://www.ndtv.com/india-news/pakistan-must-stop-terror-before-talks-pm-narendra-modi-tells-chinas-xi-jinping-2052860?pfrom=home-topscroll

Conclusion:
Last Updated : Jun 14, 2019, 10:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.