ETV Bharat / briefs

1992ലെ ചരിത്രം പാകിസ്ഥാൻ ആവർത്തിക്കുമോ?

സർഫറാസ് അഹമ്മദിന് ചരിത്രം ആവർത്തിക്കാനാകുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ആരാധകർക്കും വിമർശകർക്കും ഉള്ളു "പാകിസ്ഥാനെ ഒരിക്കലും എഴുതി തള്ളരുത്"

പാകിസ്ഥാൻ
author img

By

Published : Jun 4, 2019, 8:46 PM IST

മേയ് 30ന് യുകെയിൽ ആരംഭിച്ച ലോക കപ്പ് ക്രിക്കറ്റ് 1992ലെ പാകിസ്ഥാൻ ചരിത്രത്തിന്റെ തനിയാവർത്തനമാകുകയാണ്. പാകിസ്ഥാൻ ടീമിന്റെ നിലവിലെ പ്രകടനം 1992 ലോക കപ്പിൽ ഇമ്രാൻ ഖാൻ നയിച്ച പച്ചപ്പട ലോക കപ്പ് ട്രോഫിയിൽ ആദ്യമായി മുത്തമിട്ട നിമിഷത്തിലേക്കാണ് ക്രിക്കറ്റ് ആരാധകരുടെ ഓർമകളെ കൊണ്ടെത്തിക്കുന്നത്.

1992 ലെ ലോക കപ്പിൽ പാകിസ്ഥാന്റെ തുടക്കം തകർച്ചയുടെ ഫീൽഡിൽ നിന്നായിരുന്നു. ബൗളർമാൽ ഔട്ട് ഓഫ് ഫോമിൽ. ബാറ്റിങ് തകർച്ച.
ഗ്രൗണ്ടിൽ തണുപ്പൻ പ്രകടനം. 2019ലും സ്ഥിതി ഭിന്നമല്ല. ആദ്യ മാച്ച് തകർച്ചയെന്നത് ഇവിടെയും ആവർത്തിക്കുക തന്നെയായിരുന്നു.

കഴിഞ്ഞ വർഷം തുടർച്ചയായി ഉണ്ടായ മൂന്ന് സീരീസ് തോൽവി. അഫ്ഗാനിസ്ഥാനുമായുളള വാം അപ് മാച്ചിലേറ്റ പ്രഹരം. എല്ലാത്തിനുമുപരി ഈ ലോക കപ്പിൽ ഓപ്പണർ വെസ്റ്റ് ഇന്റിസ് 105 റൺസിന് പാകിസ്ഥാനെ ക്ളീൻ ബൗൾഡ് ആക്കിയത്. സർഫറാസ് അഹ്മ്മദിന്റെ ടീമിന് താളപിഴകൾ മാത്രമായിരുന്നു ബാക്കിയുണ്ടായത്. പിന്നീട് കളിയുടെ കളം മാറ്റമാണ് കാണാനായത്. ഇംഗ്ലണ്ടിനെ അവരുടെ കോട്ടയായ ഡെൻ ട്രെന്റ് ബ്രിഡ്ജിൽ 14 റൺസിന് പരാജയപ്പെടുത്തിയപ്പോൾ ആരാധകാർ കണ്ടത് 1992ലെന്ന പോലെ 2019ലും പാകിസ്ഥാന്റെ തിരിച്ചു വരവാണ്.

പ്രവചനങ്ങൾക്കതീതമായ ടീം എന്ന് പലപ്പോഴും പാകിസ്ഥാനെ അടയാളപ്പെടുത്തുന്നതും ഈ അപ്രതീക്ഷിത മടങ്ങി വരവിനാലാണ്. അതുതന്നെയാണ് ഇത്തവണത്തെ ലോക കപ്പിലും ആവർത്തിക്കുന്നത്.

1992ൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ പാകിസ്ഥാൻ വെസ്റ്റ് ഇന്റിസിന്റിന്റെ ബോളർമാരുടെ മുന്നിൽ തോൽക്കുകയായിരുന്നു. 2019ലും ഫ്രയിമിൽ കാഴ്ചകൾക്ക് വ്യത്യാസമില്ല. ഇനി ക്രിക്കറ്റ് പ്രമികൾ കാത്തിരിക്കുന്നത് ആ ചരിത്രത്തിന്റെ തനിയാവർത്തനത്തിന് വേണ്ടിയാണ്. സർഫറാസ് അഹമ്മദിന് ചരിത്രം ആവർത്തിക്കാനാകുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ആരാധകർക്കും വിമർശകർക്കും ഉള്ളു "പാകിസ്ഥാനെ ഒരിക്കലും എഴുതി തള്ളരുത്. "

Intro:Body:

pakistan

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.