ചത്തീസ്ഗഡ്: കൊവിഡ് പ്രതിസന്ധിക്കിടെ ഹരിയാനയില്‍ ഓക്‌സിജനും ചികിത്സക്ക് ഉപയോഗിക്കുന്ന പ്രതിരോധ മരുന്നായ റെംഡിസിവിറും വലിയ തോതില്‍ കരിഞ്ചന്തയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച മാത്രം സംസ്ഥാനത്ത് 21 കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ 77 ഓക്‌സിജന്‍ സിലിണ്ടറുകളും 101 റെംഡിസിവിര്‍ വാക്‌സിന്‍ വിയലും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊവിഡിനെ തുടര്‍ന്ന് മരുന്നിനും ഓക്‌സിജനും ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് കരിഞ്ചന്ത വില്‍പ്പന വ്യപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാന്‍ പ്രത്യേക ഹെല്‍പ്പ്ലൈന്‍ ആരംഭിച്ച പൊലീസ് പരിശോധന കര്‍ശനമാക്കി. രണ്ടാഴ്‌ചക്കുള്ളിലാണ് കരിചന്ത വ്യാപകമായത്. കഴിഞ്ഞ മാസം 23ന് സമാന സംഭവങ്ങളില്‍ എട്ട് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
അടിയന്തര സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ സിലിണ്ടറുകളുടെ ആവശ്യം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇതേ തുടര്‍ന്ന് വ്യാവസായിക മേഖലിയില്‍ ഉപയോഗിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ ആശുപത്രികളിലെ ഉപയോഗത്തിനായി സജ്ജമാക്കുകയാണ് പൊലീസ്. ഇത്തരത്തില്‍ വ്യവസായിക മേഖലയില്‍ നിന്നും 1,249 ഓക്‌സിജന്‍ സിലിണ്ടറുകളാണ് പൊലീസ് ആശുപത്രികളിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്.