ETV Bharat / briefs

ഐ‌എൻ‌എസ് പരുന്തിലെ 30ലധികം ജീവനക്കാർക്ക് കൊവിഡ്‌

author img

By

Published : Jun 25, 2020, 4:55 PM IST

സമീപകാലത്ത് നിയമിതരായ നാവികരിൽ ചിലർക്കാണ് കൊവിഡ് പോസിറ്റീവ് ആണെന്ന്‌ കണ്ടെത്തിയത്.

INS
INS

ചെന്നൈ: നേവൽ എയർ സ്റ്റേഷനായ ഐ‌എൻ‌എസ് പരുന്തിലെ 33 ഉദ്യോഗസ്ഥർക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തി. എന്നാൽ ഫോർവേഡ് ഓപ്പറേറ്റിങ് ബേസ് പ്രവർത്തനക്ഷമമാണെന്ന് ചെന്നൈയിലെ അധികൃതർ അറിയിച്ചു.
സമീപകാലത്ത് നിയമിതരായ നാവികരിൽ ചിലർക്കാണ് കൊവിഡ് പോസിറ്റീവ് ആണെന്ന്‌ കണ്ടെത്തിയത്. ഇവരെ പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കണ്ടെത്തൽ. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ നിരീക്ഷിക്കാൻ ഉച്ചിപുളിയിൽ സ്ഥിതിചെയ്യുന്ന രഹസ്യാന്വേഷണ കേന്ദ്രമാണ് ഐ‌എൻ‌എസ് പരുന്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.