ETV Bharat / briefs

ഒസാക്കക്കും ബയേണിനും ലോറസ്

കഴിഞ്ഞ വര്‍ഷം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ലോറസ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ കായിക നിമിഷത്തിനായിരുന്നു അവാര്‍ഡ്

ലോറസും ബയേണും വാര്‍ത്ത  ലോറസും ഹാമില്‍ട്ടണും  ലോറസും സലയും  സച്ചിനും ലോറസും  ഒസാക്കയും ലോറസും  loaureus and bayern news  loaureus and hamilton news  loaureus and salah news  sachin and loaureus news  osaka and loaureus news
ലോറസ്
author img

By

Published : May 7, 2021, 9:34 AM IST

ബെര്‍ലിന്‍: ടെന്നീസ് കോര്‍ട്ടിലെ ഏഷ്യന്‍ കരുത്ത് നവോമി ഒസാക്കക്ക് ലോറസ് പുരസ്‌കാരം. വ്യക്തിഗത ഇനത്തിലാണ് ഒസാക്കയെ പുരസ്‌കാരത്തിനായി തെരഞ്ഞെുടുത്തത്. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ടെന്നീസ് താരം റാഫേല്‍ നദാലും അവാര്‍ഡ് സ്വന്തമാക്കി. കരിയറില്‍ രണ്ടാമത്തെ യുഎസ്‌ ഓപ്പണ്‍ സ്വന്തമാക്കിയ ഓസാക്കക്ക് പുരസ്‌കാരം ഇരട്ടി മധുരമായി മാറി. തന്‍റെ ആഹ്ളാദം ഒസാക്ക ട്വീറ്റിലൂടെ പങ്കുവെച്ചു. ഭാവിയില്‍ നടത്താന്‍ പോകുന്ന മുന്നേറ്റങ്ങള്‍ക്ക് ഈ നേട്ടം പ്രചോദനമാകുമെന്ന് അവര്‍ പറഞ്ഞു.

ഫുട്‌ബോള്‍ ലോകത്തേക്കും അവാര്‍ഡ്

ഇരുവരെയും കൂടാതെ ഫുട്‌ബോള്‍ ലോകവും പുരസ്‌കാര നിറവിലാണ്. ബയേണ്‍ മ്യൂണിക്കും മുഹമ്മദ് സലയും ലോറസ് നേട്ടം സ്വന്തമാക്കി. ടീം ഓഫ്‌ ദി ഇയര്‍ പുരസ്‌കാരമാണ് ബയേണ്‍ സ്വന്തമാക്കിയതെങ്കില്‍ സ്‌പോര്‍ട്ടിങ് ഇന്‍സ്‌പിരേഷന്‍ പുരസ്‌കാരമാണ് സലക്ക് ലഭിച്ചത്.

കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ബയേണ്‍ മ്യൂണിക്കിന് പുരസ്‌കാരം നേടിക്കൊടുത്തത്. ചാമ്പ്യന്‍സ് ലീഗും ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും ഫിഫ ക്ലബ് ലോകകപ്പും അടക്കം ട്രോഫികളുടെ നീണ്ട നിര സ്വന്തമാക്കായിണ് ബയേണ്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ചക്രവാളത്തിലെ ജ്വലിക്കുന്ന നക്ഷത്രമായി മാറിയത്.

കളിക്കളത്തിന് അകത്തും പുറത്തും നടത്തുന്ന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈജിപ്‌ഷ്യന്‍ ഫോര്‍വേഡ് മുഹമ്മദ് സലക്ക് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സാമൂഹ്യനീതിക്ക് വേണ്ടി എക്കാലത്തും നിലപാടുകളെടുത്ത സല ജന്മനാട്ടിലെ ദരിദ്രരുടെ വിശപ്പടക്കാനുള്ള ശ്രമങ്ങളും തുടരുന്നു. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്‍റെ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് സല.

ഹാമില്‍ട്ടണ്‍ സ്‌പോര്‍ട്‌സ് അഡ്വക്കേറ്റ്

അത്‌ലറ്റ് അഡ്വക്കേറ്റ് ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ രാജകുമാരന്‍ ലൂയിസ് ഹാമില്‍ട്ടണും സ്വന്തമാക്കി. വംശീയതക്കെതിരെ ട്രാക്കില്‍ മുട്ടുകുത്തി പ്രതിഷേധിച്ച് ലോക ശ്രദ്ധ നേടിയ ഹാമില്‍ട്ടണ്‍ കഴിഞ്ഞ സീസണില്‍ ട്രാക്കിനകത്തും പുറത്തും സെന്‍സേഷനായിരുന്നു. മൈക്കള്‍ ഷുമാക്കറിന്‍റെ ഏഴ്‌ ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിനൊപ്പം എത്തിയ ഷുമാക്കര്‍ നിലവില്‍ ആ റെക്കോഡ് തകര്‍ക്കാന്‍ പാകത്തിലുള്ള മുന്നേറ്റമാണ് ട്രാക്കില്‍ തുടരുന്നത്.

രണ്ട് പതിറ്റാണ്ട് കാലത്തിനിടയിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള പുരസ്‌കാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ചതോടെ ഇന്ത്യക്കാര്‍ക്ക് ലോറസ് പുരസ്‌കാരം സുപരിചിതമാണ്. കഴിഞ്ഞ വര്‍ഷമാണ് സച്ചിന് ഈ അവാര്‍ഡ് ലഭിച്ചത്. 2011 ഏകദിന ലോകകപ്പ് ജയിച്ച ശേഷം ഇന്ത്യയുടെ യുവ താരങ്ങള്‍ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയത്തിന് വലംവെച്ച നിമിഷത്തിനാണ് പുരസ്‌കാരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.