ETV Bharat / briefs

ഫ്രാൻസിലെ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം - നോത്രദാം

കത്തീഡ്രലിന്‍റെ മുകളിലുള്ള ഗോപുര ശിഖരം തീപ്പിടത്തില്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നോത്രദാം
author img

By

Published : Apr 16, 2019, 3:15 AM IST

പാരിസ്: ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ വൻതീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പള്ളിയുടെ മേൽക്കൂരയിൽ നിന്നാണ് തീ ഉയരുന്നത്. 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കത്തീഡ്രലിന്‍റെ മുകളിലുള്ള ഗോപുര ശിഖരം തീപ്പിടത്തില്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തീപിടിത്തത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചു. സംഭവത്തെ തുടർന്നു പ്രദേശത്തിനു ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചു. കത്തീഡ്രലിലേക്കുള്ള വഴികള്‍ പൊലീസും അഗ്നിരക്ഷാ സേനയും തടഞ്ഞിരിക്കുകയാണ്.

Intro:Body:

https://www.mathrubhumi.com/news/world/massive-fire-ate-france-notre-dame-cathedral-1.3730350

https://www.cnbc.com/2019/04/15/paris-notre-dame-cathedral-on-fire-reuters.html

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.