ETV Bharat / briefs

അത്യാധുനിക ആണവായുധം പരീക്ഷിച്ചെന്ന് ഉത്തരകൊറിയ

ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഇതാദ്യമായാണ് കിം ജോങ് ഉന്‍ ആണവായുധ പരീക്ഷണം നേരിട്ട് നിരീക്ഷിക്കാനെത്തുന്നത്.

author img

By

Published : Apr 18, 2019, 12:35 PM IST

അത്യാധുനിക ആണവായുധം പരീക്ഷിച്ചെന്ന് ഉത്തരകൊറിയ

പോങ്യാങ്ങ്: ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിന്‍റെ സാന്നിധ്യത്തില്‍ ഉത്തരകൊറിയ അത്യാധുനിക ആണവായുധം പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. അക്കാദമി ഓഫ് ഡിഫന്‍സ് സയന്‍സില്‍ ബുധനാഴ്ച്ച പരീക്ഷണം നടത്തിയതായാണ് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കൊറിയന്‍ കെസിഎന്‍എ വെളിപ്പെടുത്തിയത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലിന് പകരം ഹ്രസ്വദൂര മിസൈലാണ് പരീക്ഷിച്ചതെന്നാണ് സൂചന. ശക്തമായ ആയുധശേഖരമുള്ള അത്യാധുനിക ഗൈഡിങ് ഫ്ലൈറ്റാണിതെന്ന് കെസിഎന്‍എ വ്യക്തമാക്കി. എന്നാല്‍ ആണവായുധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അത്യാധുനിക ആയുധത്തിന്‍റെ നിര്‍മ്മാണവും പരീക്ഷണവും ചരിത്ര നിമിഷമാണെന്നും ഇത് സൈന്യത്തിന് ശക്തി പകരുമെന്നും കിമ്മിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയന്‍ നേതാവ് ആണവായുധ പരീക്ഷണം നേരിട്ട് നിരീക്ഷിക്കാനെത്തുന്നത്. ആണവായുധ പരീക്ഷണത്തിലെ കിമ്മിന്‍റെ സാന്നിധ്യം പ്രകോപനമുണ്ടാക്കുന്ന അമേരിക്കയ്ക്കുള്ള മുന്നറിയിപ്പായാണ് കണക്കാക്കുന്നത്. എന്നാല്‍ മിസൈല്‍ പരീക്ഷണം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആണവവിമുക്ത ശ്രമങ്ങള്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഉത്തരകൊറിയയും അമേരിക്കയും സിംഗപ്പൂരില്‍ നടന്ന ഒന്നാം ഉച്ചകോടിയില്‍ പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ വീയറ്റ്നാമില്‍ ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയില്‍ ആണവായുധ നിരായുധീകരണത്തില്‍ ധാരണയായിരുന്നില്ല.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.